പരിണാമം

520 416

കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കു മാത്രമല്ല അതുവരെയുള്ള സകല റെക്കോഡുകളും തകര്‍ത്ത് എം.എ. പാസ്സായി ഐ.പി.എസില്‍ ചേര്‍ന്ന് രഹസ്യപ്പോലീസ് ഉദ്യോഗസ്ഥനായി മാറിയ പ്രിയരഞ്ജന്‍ദാസ്, ചാരശൃംഖലയിലെ മറ്റൊരു കണ്ണിയായ പള്ളി വയലില്‍ ഇട്ട്യേര മാത്യുവിനോട് ഒരിക്കല്‍ മനസ്സു തുറന്നു: “”നമുക്ക് തിരിഞ്ഞുനോക്കാന്‍ നേരമില്ല.

Out stock

Out of stock

Author: എം.പി.നാരായണപിള്ള

കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കു മാത്രമല്ല അതുവരെയുള്ള സകല റെക്കോഡുകളും തകര്‍ത്ത് എം.എ. പാസ്സായി ഐ.പി.എസില്‍ ചേര്‍ന്ന് രഹസ്യപ്പോലീസ് ഉദ്യോഗസ്ഥനായി മാറിയ പ്രിയരഞ്ജന്‍ദാസ്, ചാരശൃംഖലയിലെ മറ്റൊരു കണ്ണിയായ പള്ളി വയലില്‍ ഇട്ട്യേര മാത്യുവിനോട് ഒരിക്കല്‍ മനസ്സു തുറന്നു: “”നമുക്ക് തിരിഞ്ഞുനോക്കാന്‍ നേരമില്ല. നമ്മളല്ലെങ്കില്‍ വേറാരെങ്കിലും ഇതു ചെയ്യാനുണ്ടാകും. അധികാരത്തിന്റെ ചരിത്രം അതാണ്. എന്നും അധികാരത്തിന്റെ അവസാനലക്ഷ്യം അധികാരം നിലനിര്‍ത്തുക മാത്രമാണ്. അതിനുവേണ്ടി ഏതു ക്രൂരതയും ന്യായീകരിക്കപ്പെടും.’’ മലയാള നോവലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കണം അധികാരവും രഹസ്യാന്വേഷണവും തമ്മിലുള്ള കാലാതിവര്‍ത്തിയായ ഗൂഢബന്ധം ഒരു രഹസ്യപ്പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഏറ്റുപറയുന്നത്. ചാരവലയങ്ങളും തടങ്കല്‍പാളയങ്ങളുമില്ലാത്ത ഒരു ഭരണവ്യവസ്ഥ ഭൂമിയില്‍ സൃഷ്ടിക്കാന്‍ ഒരാദര്‍ശത്തിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഭരണകൂടത്തിന്റെ സ്വഭാവം എന്തുതന്നെയായാലും—-മതപരമായാലും സൈനികമായാലും മുതലാളിത്തമായാലും സോഷ്യലിസമായാലും ജനാധിപത്യമായാലും ഏകാധിപത്യമായാലും—-മാറ്റമില്ലാതെ തുടരുന്നത് ചാരവലയങ്ങളും തടങ്കല്‍പാളയങ്ങളും മാത്രമാണ്. അധികാരത്തിന്റെ ഈ നൈതികപ്രശ്‌നം സമര്‍ത്ഥമായി അഭിവ്യഞ്ജിപ്പിക്കുന്നുണ്ട് “പരിണാമം എന്ന നോവലിലൂടെ എം.പി. നാരായണപിള്ള.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പരിണാമം”

Vendor Information