ഫാ. അലക്സാണ്ടർ പൈകടയുടെ എഡിറ്റോറിയൽ രചനകളിലൂടെ… ഫാദർ അലക്സാണ്ടർ പൈകട സവിശേഷമായൊരു വ്യക്തിത്വത്തിനുടമയാണ്. പല വിതാനങ്ങളിലും അദ്ദേഹത്തെ മനസ്സിലാക്കാൻ എനിക്ക് സന്ദർഭം ലഭിച്ചിട്ടുണ്ട്. വായനക്കാർക്ക്, പ്രത്യേകിച്ചും മാധ്യമമേഖലയുമായി ബന്ധപ്പെട്ടവർക്ക് ‘പത്രമാധ്യമദർശനം’ സാർഥകമായൊരു വായനാനുഭവമായിരിക്കും.
ഈ രചനയിലൂടെ ഫാദർ പൈകടയുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് വെളിച്ചം പ്രസരിപ്പിക്കുന്നതിൽ രാകേഷ്നാഥ് വിജയിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഫാദർ പൈകടയുടെ ലേഖനങ്ങൾ ശ്രദ്ധേയമായിത്തീർന്നത് എന്നതിനെക്കുറിച്ച് രാകേഷ്നാഥ് വിശകലനം നടത്തിയിട്ടുണ്ട്. പുതിയ ചിന്താരീതി, വിമർശനാത്മകത, കരുത്താർന്ന നിരീക്ഷണപാടവം, ഭരണഘടനയിൽ ഊന്നി നിൽക്കുന്ന നീതിബോധം, ലളിതമായ ഭാഷാശൈലി, കാലാതീത പ്രസക്തിയുള്ള വിഷയങ്ങൾ, ആഴത്തിലുള്ള ദാർശനികപരത എന്നിവയാണ് ഫാദർ പൈകടയെ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തനാക്കുന്നത് എന്നു സമർഥിക്കാൻ രാകേഷ്നാഥിന്റെ ലേഖനങ്ങൾക്കും നിരീക്ഷണങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. – എം പി വീരേന്ദ്രകുമാർ (ചെയർമാൻ / മാനേജിംഗ് ഡയറക്ടർ, മാതൃഭൂമി)
ഫാ. അലക്സാണ്ടർ പൈകട എന്ന മാതൃകാ പത്രാധിപരുടെ സവിശേഷ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നതാണ് ഈ ഗ്രന്ഥം. ഞാൻ ദീർഘകാലം അടുത്തറിഞ്ഞ, എന്റെ ഗുരുസ്ഥാനീയനും സുഹൃത്തുമായ ബഹു. പൈകടയച്ചനിലെ ദാർശനികനെയും പത്രാധിപരെയും ഒരു യുവസാഹിത്യകാരന്റെ വീക്ഷണകോണിലൂടെ കാണാൻ രാകേഷ് നാഥ് അവസരമൊരുക്കി. ഒരു കാലഘട്ടത്തിൽ മലയാള സമൂഹത്തിന്റെ വിചാര, കർമമണ്ഡലങ്ങളെ സ്വാധീനിക്കുകയും അവയിൽ പലതിനെയും നിർവചിക്കുകയും ചെയ്ത ഈ പത്രാധിപരെ
അകലെനിന്നു കണ്ടവർക്ക് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ കൃതി. – ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ (ചീഫ് എഡിറ്റർ, ദീപിക)
Reviews
There are no reviews yet.