പ്രണയവും മൂലധനവും

1,000 800
Insight Publica

മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂര്‍ണ്ണ ജീവിതകഥ

3 in stock

Author: സി. എം. രാജൻ

കാള്‍ മാര്‍ക്‌സിന്റെ അനവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, മാര്‍ക്‌സ് കുടുംബത്തിന്റെ പരിപൂര്‍ണ കഥയടങ്ങിയ ഒരു പുസ്തകവുമില്ല. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്‍സിലും ഹെലന്‍ ഡിമത്തിലും പൂര്‍ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമില്ല.

ജെന്നിമാര്‍ക്‌സിന്റെയും ഏറ്റവും ഇളയ മകളായ എലിനോറിന്റെയും നിരവധി ജീവചരിത്രങ്ങള്‍ നിലവിലുണ്ട്. പക്ഷേ, ഒരു പുസ്തകവും കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ പറയുകയോ, അവരുടെ സംഘര്‍ഷങ്ങള്‍ മാര്‍ക്‌സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്‍ഭപ്രസക്തിയോടെ അനാവൃതമാക്കുകയോ ചെയ്യുന്നില്ല. മേരിഗബ്രിയേല്‍ അതിനാണ് ശ്രമിച്ചത്.

നാലുമക്കള്‍ മരിച്ചുപോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ടുമുണ്ടായിരുന്നിട്ടും മറ്റൊരു സ്ത്രീയില്‍ മാര്‍ക്‌സിനു ഒരു കുട്ടി പിറക്കുകയെന്ന അന്തിമ വഞ്ചന നടന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്‌നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന്, സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച്, അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥകൂടിയാണിത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വിപ്ലവ പ്രവാഹത്തില്‍ ആമഗ്നമായ, ഉജ്ജ്വലവും സമരോന്മുഖവും അരിശമുളവാക്കുന്നതും ചിരിപ്പിക്കുന്നതും വികാരവേശമാര്‍ന്നതും അന്തിമമായി, ദുരന്തപൂര്‍ണവുമായ കഥാപാത്രങ്ങളുടെ ചരിത്രം. എല്ലാറ്റിലുമുപരി, വ്യക്തിപരവും രാഷ്ട്രീയപരവുമായ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന്റെ കന്മതിലില്‍ ഇടിച്ചുതകര്‍ന്നുപോയ പ്രതീക്ഷകളുടെ കഥ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ അപരാജിതത്വത്തിന് വീണ്ടും ക്ഷയമേറ്റു. 2008-ലെ ശരത് ഋതുവില്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ദ്ധന്യത്തിലെത്തിയതോടെ, അക്കാദമിക് പണ്ഡിതരും സാമ്പത്തിക വിദ്വാന്മാരും സ്വതന്ത്രവിപണിയുടെയും മുതലാളിത്തത്തിന്റെയും മേന്‍മയെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങി. ഇതിന് മറുമരുന്നെന്തെന്ന് ഗാഢമായി ആലോചിക്കാന്‍ തുടങ്ങി. ഈ പരിതസ്ഥിതിയില്‍ മാര്‍ക്‌സിന്റെ രചനകള്‍ ക്രാന്തദര്‍ശിത്വമുള്ളതും യുക്തിഭദ്രതയുള്ളതുമാണെന്ന് വെളിവാകുന്നത് കാണാറായി. ഇത്തരമൊരു പരിണതഫലം ഉണ്ടാകുമെന്ന് 1851ല്‍ ആധുനിക മുതലാളിത്തത്തിന്റെ ഉദയകാലത്തുതന്നെ അദ്ദേഹം മുന്‍കൂട്ടികണ്ടിരുന്നു.

ആസന്ന വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം അനിവാര്യമായും തെറ്റായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഭാവിയിലെ വര്‍ഗരഹിത സമൂഹത്തിന്റെ ചിത്രം അവ്യക്തമായിരുന്നു. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയുടെ പോരായ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ഭയാനകമാം വിധം സാക്ഷാല്‍ക്കരിക്കപ്പെട്ടു. മാര്‍ക്‌സ്‌കുടുംബത്തിന്റെ കഥ പറയുന്നതിനിടയില്‍ മാര്‍ക്‌സിന്റെ ഈ സിദ്ധാന്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടെ, തൊഴിലാളി വര്‍ഗത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയും. ഈ ഘടകങ്ങള്‍ ഉള്‍പ്പെടുത്താതെ മാര്‍ക്‌സ് കുടുംബത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. അവര്‍ ഉണ്ടതും ഉറങ്ങിയതും ശ്വസിച്ചതും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക വിപ്ലവമായിരുന്നു. അതും മാര്‍ക്‌സിനോടുള്ള അടങ്ങാത്ത പ്രേമവുമായിരുന്നു അവരെ പരസ്പരം ഒട്ടിച്ചു ചേര്‍ത്തത്.

റോമിലെയും ഏഥന്‍സിലെയും മഹാരഥന്മാരുടെ കഥയെഴുതിയ പ്ലൂട്ടാര്‍ക്ക് അവരെ മനസ്സിലാക്കുവാനുള്ള രഹസ്യം അടങ്ങിയിരിക്കുന്നത് അവരുടെ പൊതുവിജയങ്ങളിലോ, രണഭൂമിയിലെ നേട്ടങ്ങളിലോ അല്ല, അവരുടെ സ്വകാര്യജീവിതത്തിലാണെന്ന് പറയുകയുണ്ടായി. അവരുടെ ചേഷ്ടകളിലൂടെയും വാക്കുകളിലൂടെയും വെളിപ്പെടുന്ന സ്വഭാവത്തിലാണതിന്റെ രഹസ്യം.

പ്ലൂട്ടാര്‍ക്ക് അഭിപ്രായപ്പെട്ട രീതിയില്‍, മാര്‍ക്‌സ് കുടുംബത്തിന്റെ കഥയിലൂടെ കടന്നുപോകുന്ന വായനക്കാര്‍ക്ക്, മാര്‍ക്‌സിനെ കൂടുതല്‍ നന്നായി മനസ്സിലാകുമെന്നു പ്രത്യാശിക്കട്ടെ. ആ കുടുംബത്തിലെ സ്ത്രീകളെയും വായനക്കാര്‍ അംഗീകരിച്ച് അഭിനന്ദിക്കുമെന്നും കരുതട്ടെ. അവരില്ലെങ്കില്‍ കാള്‍മാര്‍ക്‌സില്ല; കാള്‍മാര്‍ക്‌സ് ഇല്ലെങ്കില്‍ നാം ഇന്നറിയുന്ന ലോകവുമില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രണയവും മൂലധനവും”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!