കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓംപുരി. കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്ന ഓം പുരിയുടെ ജീവചരിത്രമാണ് ‘അണ്‍ലൈക്‌ലി ഹീറോ: ഓംപുരി’. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് പ്രതിനായകന്‍ ഓംപുരിയുടെ കഥ. അദ്ദേഹത്തിന്റെ ഭാര്യ നന്ദിത സി പുരി ആണ് ഈ ജീവചരിത്രമെഴുതിയത്. പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഓംപുരി എങ്ങനെ ലോകമറിയുന്ന ഒരു മികച്ച അഭിനേതാവായി മാറി എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ പുസ്തകം. വ്യക്തിജീവിതത്തിലെയും അഭിനയജീവിതത്തിലെയും മറക്കാനാവാത്ത സംഭവങ്ങള്‍, രസകരമായ ഓര്‍മ്മകള്‍ എന്നിവയെല്ലാം പ്രതിനായകന്‍ ഓംപുരിയുടെ കഥ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ, ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ പഠനാനുഭവങ്ങള്‍, ഇന്ത്യയിലെയും ലോകസിനിമയിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ പ്രമുഖ സിനിമകള്‍, സീരിയലുകള്‍ എന്നിവയുടെ ലിസ്റ്റും ധാരാളം അപൂര്‍വ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫാരിദിന്‍ എ. എസാണ് പ്രതിനായകന്‍ ഓംപുരിയുടെ കഥ എന്ന പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പ്രതിനായകന്‍ ഓംപുരിയുടെ കഥ
കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓംപുരി. കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്ന ഓം പുരിയുടെ ജീവചരിത്രമാണ് ‘അണ്‍ലൈക്‌ലി ഹീറോ: ഓംപുരി’. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് പ്രതിനായകന്‍ ഓംപുരിയുടെ കഥ. അദ്ദേഹത്തിന്റെ ഭാര്യ നന്ദിത സി പുരി ആണ് ഈ ജീവചരിത്രമെഴുതിയത്.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.