പ്രത്യക്ഷ രക്ഷാ ദൈവസഭ: ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

260 208
Mythri Books

കേവലമായ ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണ്ണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ‘പ്ളാനും തോതും’ എന്ന വിശകലന ഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.

7 in stock

Author: പൊയ്കജനപന്തി

ആത്മാവിന്റെ ഉണ്മയെയും മരണാന്തര മുക്തിയേയും നീതീകരിക്കുന്ന വ്യവസ്ഥാപിത ദൈവചിന്തകളിൽ നിന്നും വിഭിന്നമായി, ജനനം മുതൽ തുടങ്ങുന്ന ഭൗതിക മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ സമഗ്രമായി സ്പർശിക്കുന്ന ഒരു ജ്ഞാനവ്യവസ്ഥയാണ് പൊയ്കയിൽ അപ്പച്ചൻ പ്രത്യക്ഷ രക്ഷാ ദൈവസഭയിലൂടെ വിനിമയം ചെയ്തത്. അതുകൊണ്ടുതന്നെ സങ്കീർണമായ ദൈവശാസ്ത്ര നിരുക്തികളോടും അവയെ നിലനിർത്തിയ അധീശ മതാത്മകതയോടും നിരന്തരം കലഹപ്പെട്ടുകൊണ്ടായിരുന്നു സഭ ചരിത്രത്തിലേക്ക് സാന്നിധ്യപ്പെട്ടത്. അടിമ എന്ന സാർവത്രികമായ അവസ്ഥാവിപര്യയത്തിന്റെ അടിവേരുകളെ അന്വേഷിക്കുകയും അടിമത്തം പുനരുൽപ്പാദിപ്പിച്ച വിഘടിതസ്വത്വങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ പരിപ്രേക്ഷ്യങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയും ചെയ്തുകൊണ്ടാണ് വിമോചനത്തിന്റെ സവിശേഷമായ ഒരു പ്രത്യയശാസ്ത്ര മാതൃക അപ്പച്ചൻ നിർമ്മിക്കുന്നത്. കേവലമായ ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണ്ണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ‘പ്ളാനും തോതും’ എന്ന വിശകലന ഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രത്യക്ഷ രക്ഷാ ദൈവസഭ: ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!