വിപണികേന്ദ്രിതമായ മൂല്യവ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് ആന്തരികമായി മൃതമാക്കപ്പെട്ട ഒരു തലമുറയുടെ ചെയ്തികളാൽ ഭൂമി ഒരു നിലവിളിയോടെ സർവ്വനാശത്തിലേക്കുരുളുന്നു എന്ന് ഓർമ്മിപ്പിക്കുന്ന രചനകൾ. ലാഭത്തിനായുള്ള ആർത്തിയിലും പുതുശീലങ്ങളിലും അട്ടിമറിക്കപ്പെടുന്ന മനുഷ്യന്റെ അകമേനിന്ന് ജൈവികചോദനയാൽ പുറപ്പെടുന്ന ഒച്ചയാണ് കെ വി മോഹൻ കുമാറിന്റെ കഥകൾ. ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ആസന്നമരണത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം.
Reviews
There are no reviews yet.