സഹസ്രാബ്ദങ്ങൾ നീണ്ട ഭാരതീയ സാഹിത്യത്തിന്റെ സുദീർഘചരിത്രത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു മഹാസംഭവത്തിന് നാം ഇവിടെ സാക്ഷ്യം വഹിക്കുകയാണ്. മാനവരാശിയുടെ ഏറ്റവും പ്രാചീനസാഹിത്യസമ്പത്തായ ഋഗ്വേദത്തിന് നിലവിലുള്ള സായണാദികളുടെ സരണിയിൽനിന്ന് വ്യതിചലിച്ചുകൊണ്ട് ഗുരുദക്ഷിണാഭാഷ്യമെന്ന ഒരു പുതിയ വ്യാഖ്യാനം പിറവിയെടുക്കുന്നു. ഈ ഭാഷ്യം വ്യാപകമായ പ്രചാരം കൈവരിക്കട്ടെ എന്നും വൈദിക സാഹിത്യത്തെക്കുറിച്ച് ജനഹൃദയങ്ങളിൽ പുതിയ ആദരവും ആഭിമുഖ്യവും ജനിക്കുവാൻ കാരണഭൂതമാകട്ടെ എന്നും ഹൃദയപൂർവ്വം ആശംസിച്ചുകൊള്ളുന്നു. – ആർ രാമചന്ദ്രൻ നായർ ഐ എ എസ്
ഋഷിഹൃദയമറിഞ്ഞുള്ള ഋഗ്വേദവ്യാഖ്യാനതല്ലജമാണ് ഗുരുദക്ഷിണാഭാഷ്യം. സായണാദികളുടെ വ്യാഖ്യാനങ്ങളിൽ കടന്നുകൂടിയിട്ടുള്ള അവൈദികങ്ങളായ അർഥതലങ്ങളെ ഋഷിഹൃദയത്തിനനുസരണമായി ഒഴിവാക്കുന്നതിൽ വ്യാഖ്യാതാവ് വിജയം കൈവരിച്ചിരിക്കുന്നു. സംസ്‌കൃതഭാഷാനഭിജ്ഞരായ മലയാളികൾക്ക് സുഗമമായി ഗ്രഹിക്കുവാനുതകും വിധം വേദമന്ത്രങ്ങൾക്ക് പദാനുപദം അർഥവ്യക്തിനൽകിക്കൊണ്ടുള്ള അമൂല്യ വ്യാഖ്യാനമാണിത്. – ജി മോഹൻകുമാർ ഐ പി എസ്
Reviews
There are no reviews yet.