റോസാദലങ്ങള്‍

350 280

അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കെണ്ടത്തുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍. സാഹിത്യചര്‍ച്ചകളില്‍ എന്നും സജീവമായ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്.

Out stock

Out of stock

Author: എസ്. ജയചന്ദ്രന്‍നായര്‍

വായനയുടെ ലോകത്തിലൂടെ സ്വയം സഞ്ചരിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിലേക്ക് സഹര്‍ഷാരവം ആനയിക്കുക കൂടിയാണ്. ഓരോ ഗ്രന്ഥകാരനെയും തേടിപ്പിടിക്കാനുള്ള ത്വര അത് വായനക്കാരനില്‍ സൃഷ്ടിക്കുന്നു.-സി പി സത്യരാജ് (വര്‍ത്തമാനം വാരാന്തപ്പതിപ്പ്)

അഞ്ഞൂറ്റിമുപ്പത്തിയഞ്ച് പേജുകള്‍ക്കുള്ളിലിരുന്ന് മിടിക്കുന്ന അഹന്തയില്ലാത്ത ഹൃദയമാണ് നാം കാണുന്നത്, റോസാദലങ്ങളില്‍. കണ്ട ലോകം, കേള്‍വികള്‍, ഗന്ധം, എല്ലാം മനസ്സുതുറന്ന് എഴുതപ്പെടുമ്പോള്‍ നമ്മളും ചോദിക്കും, ‘Who should be the master? Reader or writer?’
-രാജശ്രീ വാര്യര്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010 ജൂലായ് 11-17)

അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കെണ്ടത്തുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍. മനുഷ്യനാണ് ഇവിടെ മുന്‍ഗണന. വായനയിലൂടെ, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്തര്‍ധാരകളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവസ്ഥയുടെ വിവിധഭാവങ്ങള്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളാല്‍ സമൃദ്ധമായ ഈ നിരൂപണഗ്രന്ഥം ദൈവം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ഉന്മാദം, പ്രണയം, രതി, മരണം, സംഗീതം, ചിത്രകല, ആത്മീയത എന്നിവയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. സാഹിത്യചര്‍ച്ചകളില്‍ എന്നും സജീവമായ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “റോസാദലങ്ങള്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!