ഭാഷ കൊണ്ടും ഭാവുകത്വം കൊണ്ടും ഒരു ഐക്യമുന്നണിയിലും അദ്ദേഹം അംഗമാവുന്നില്ല. എന്നുടെയൊച്ച വേറിട്ടു കേട്ടുവോ എന്ന് ചോദിക്കാന്‍ പാകത്തില്‍ ബഹളങ്ങളും ഉണ്ടാക്കുന്നില്ല. ഒരു തരത്തിലുള്ള സറ്റയര്‍ മറ്റൊരുതരത്തിലുള്ള സൗന്ദര്യവീക്ഷണം വേറൊരു തരം ഭാഷയുടെ നവീനത അതാണ് കല്‍പ്പറ്റ നാരായണന്. ആധുനിക മലയാളിയുടെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ ആഡംബരങ്ങളോടും ദാരിദ്ര്യങ്ങളോടും അതിന്ഫല മായുണ്ടാകുന്ന സംഘര്ഷങ്ങളോടുമുള്ള നിരന്തരമായ സംഭാഷണങ്ങളാണ് കല്‍പ്പറ്റയുടെ എഴുത്ത്.അദ്ദേഹത്തിന്റെ മൗലിക നിരീക്ഷണങ്ങളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഈ പുസ്തകം. മലയാളിയുടെ വര്‍ത്തമാനത്തെ മുഴുവന്‍ ആരും കാണാത്ത ഏങ്കോണിപ്പിലൂടെ നോക്കി അദ്ദേഹം ഒപ്പിയെടുക്കുന്നു. ഈ കണ്ണടയൊന്നു വെച്ചുനോക്കൂ എന്ന് ഓരോരുത്തരോടും ആവശ്യപെടുന്നു.
സൗന്ദര്യം വെളുപ്പുമായി ഒരുടംമ്പടിയിലും ഒപ്പുവെച്ചിട്ടില്ല
ഒറ്റക്ക് ഒരിടത്ത് നിന്ന് മലയാള വിമര്‍ശന സാഹിത്യത്തിന് നവ ഭാവുകത്വം നിര്‍മ്മിക്കുന്ന വിമര്ശകന് കൂടിയാണ് കവിയും നോവലിസ്റ്റുമായ കല്‍പ്പറ്റ നാരായണന്. ധൈഷണികത കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് അദ്ദേഹം എഴുതുന്നത്.
9 in stock
Vendor Information
- Store Name: Insight Publica
- Vendor: Insight Publica
- Address:
- No ratings found yet!
Reviews
There are no reviews yet.