ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ വോള്യം 1,2

1,750 1,313

യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യ ത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി.

4 in stock

Author: സർ ആർതർ കൊനാൻ ഡോയൽ

യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യ ത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്‌ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്‌സന്‍ അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്‌കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്‌ഹോംസ് ‘സര്‍’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്‌ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര്‍ സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ലഭിച്ച ഒരു ബില്ലിന്റെ മേല്‍വിലാസമായിരുന്നു: ‘സര്‍ ഷെര്‍ലക്‌ഹോംസ് .’

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ വോള്യം 1,2”

Vendor Information