ശോഭാ @ 60

130 104

ചുറുചുറുക്കിന്റെ യൗവ്വനവവും അല്പം ആലസ്യം നിറഞ്ഞ മദ്ധ്യവയസും പിന്നിട്ട് വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ നമുക്ക് കൂട്ടായി ഒരു പറ്റം രോഗങ്ങളും കഷ്ടതകളും മാത്രമാണുള്ളത്. എന്നാല്‍ വാര്‍ദ്ധക്യത്തെ ജയിക്കാനായി മുന്നൊരുക്കങ്ങള്‍ എങ്ങനെ ഫലപ്രദമായി നടത്താമെന്ന് വിശദമാക്കുന്ന പുസ്തകമാണ് ‘ശോഭാ അറ്റ് സിക്‌സ്റ്റി’.

Out stock

Out of stock

Author: ശോഭാ ഡേ

ചുറുചുറുക്കിന്റെ യൗവ്വനവവും അല്പം ആലസ്യം നിറഞ്ഞ മദ്ധ്യവയസും പിന്നിട്ട് വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ നമുക്ക് കൂട്ടായി ഒരു പറ്റം രോഗങ്ങളും കഷ്ടതകളും മാത്രമാണുള്ളത്. ഇങ്ങനെയുള്ള വാര്‍ദ്ധക്യം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. ഏകാന്തത നിറഞ്ഞ ആ ജീവിതം ആസന്നമാണെങ്കിലും അതിനെ നേരിടാന്‍ യാതൊരു മുന്നൊരുക്കങ്ങളും ആരും നടത്താറില്ല. എന്നാല്‍ വാര്‍ദ്ധക്യത്തെ ജയിക്കാനായി മുന്നൊരുക്കങ്ങള്‍ എങ്ങനെ ഫലപ്രദമായി നടത്താമെന്ന് വിശദമാക്കുന്ന പുസ്തകമാണ് ‘ശോഭാ അറ്റ് സിക്‌സ്റ്റി’. നോവലിസ്റ്റ്, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ ശോഭാ ഡേ തന്റെ അറുപതാം വയസിലൂടെയുള്ള യാത്രയുടെ വെളിച്ചത്തിലാണ് ‘ശോഭാ അറ്റ് സിക്‌സ്റ്റി’ എഴുതിയിരിക്കുന്നത്. അറുപത് വയസ് പിന്നിടുമ്പോഴുള്ള മാനസികാവസ്ഥയെപ്പറ്റി പറഞ്ഞു തുടങ്ങുന്ന പുസ്തകം ഈ പ്രായത്തിലെ ശാരീരിക മാറ്റങ്ങള്‍, അതിനെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയവയെല്ലാം വിശദീകരിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ശോഭാ @ 60. അറുപതിലെ മധുരമേറിയ ജീവിതം, ശരീര സൗന്ദര്യ സംരക്ഷണം, വിരമിക്കലിന് ശേഷമുള്ള ജീവിതം, പങ്കാളിയെ നഷ്ടപ്പെട്ടു കഴിഞ്ഞുള്ള ഏകാന്ത ജീവിതം തുടങ്ങിവയെക്കുറിച്ചെല്ലാം ശോഭാ ഡേ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ വാര്‍ദ്ധ്യം എങ്ങനെ സന്തോഷകരമാക്കിത്തീര്‍ക്കാമെന്നും ശോഭാ ഡേ കാട്ടിത്തരുന്നു. കബനി സിയാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ശോഭാ @ 60”

Vendor Information