സിറാജുന്നിസ

80 64

സമകാലിക സമൂഹത്തിലെ ചെറുത്തുനിൽപ്പുകളെ സാഹിത്യപരമായി നിയന്ത്രിക്കുന്ന കഥകളുടെ സമാഹരണം,

10 in stock

Author: ടി.ഡി.രാമകൃഷ്ണൻ

1991 – ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ വച്ച് പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ്. 1991 – ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറ് കഥകളും. സമകാലിക സമൂഹത്തിലെ ചെറുത്തുനില്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സിറാജുന്നിസ”

Vendor Information