സോർബയുടെയും കസന്ത്സാകിസ്സിന്റെയും കഥപറയുകയാണു സോർബ ദ ഗ്രീക്ക്. മദ്യപാനം ,സ്ത്രീസേവ,തീറ്റ എന്നിവയില്‍ രസിക്കുന്നവനാണു സോർബ.
എല്ലുമുറിയെ പണിയെടുത്ത് ഒഴിവുസമയങളില്‍ മദ്യവുമായി കടല്‍ക്കരയിലെത്തുന്ന സോർബ മതിമറന്നു ഡാൻസ് ചെയ്യുന്നു. കസാന്ദിന്റെ വേലക്കാരനാണു സോർബ.കസാന്ദ് ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ വിരസജീവിതം നയിക്കുമ്പോള്‍ തുച്ഛവരുമാനക്കാരനായ അദ്ദേഹത്തിന്റെ ജീവനക്കാരന് , സോർബ ധാരാളിയായി സുഖിച്ചു കഴിയുന്നു. ” അങ്ങയ്ക്ക് എല്ലാമുണ്ടായിട്ടും ജീവിതം നഷ്ടപ്പെടുന്നു; അല്പം ഭ്രാന്തുണ്ടായിരുന്നെങ്കില് അങ്ങു ജീവിതം ആസ്വദിച്ചേനെ.. എന്റെ കൂടെ വരൂ..”സോർബ കസാന്തിനോട് പറയുന്നു. നോവലിലെ നിര്‍ണ്ണായകമായ വാക്യമാണിത്. നിലാവിന്റെയും കടലിന്റെയും സൗന്ദര്യകേളികള് കാണാന്‍ കസാന്തിനെ സൊർബ തിരമാലകള്‍ക്ക് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സോർബ യജമാനനോട് പറയുന്നു..”പാട്ടുപാടൂ ഡാൻസ് ചെയ്യൂ . ഒന്നിനും വയ്യെങ്കില്‍ എന്തെങ്കിലുമൊന്ന് ചെയ്തുകാണിക്കൂ.”സോർബയുടെ പ്രലോഭനത്തിനു വഴിപ്പെട്ട് കസാന്ത് ഡാന്‍സ് ചെയ്യുന്നു.സത്യത്തില്‍ ജീവിതം എന്തെന്ന് കസാന്ത് അന്നാണു അറിയുന്നത്.!സോർബ യഥാര്‍ഥത്തില്‍ മതവിശ്വാസികള്ക്കുള്ളിലെ ചങലക്കിടപ്പെട്ട വാസനകളാണു.
സോർബ ദ ഗ്രീക്ക്
ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മുഖ്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവർത്തനം.
3 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.