സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം

175 140

ആഗോളതലത്തില്‍ എന്നതുപോലെ ഇന്ത്യയിലും കേരളത്തിലും കാന്‍സര്‍ നിരക്ക് വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗത്തെക്കുറിച്ചുള്ള ഭീതിയും ആളുകളില്‍ വര്‍ദ്ധിച്ചുവരുന്നു. രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പുസ്തകങ്ങളുടെ ആവശ്യം ഇവിടെയാണ്. അത്തരത്തിലൊന്നാണ് പ്രശസ്ത ഓങ്കോളജി സര്‍ജനായ ഡോ. കെ.ചിത്രതാര തയ്യാറാക്കിയ ‘സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം’.

Out stock

Out of stock

Author: ഡോ. കെ.ചിത്രതാര

ആഗോളതലത്തില്‍ എന്നതുപോലെ ഇന്ത്യയിലും കേരളത്തിലും കാന്‍സര്‍ നിരക്ക് വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗത്തെക്കുറിച്ചുള്ള ഭീതിയും ആളുകളില്‍ വര്‍ദ്ധിച്ചുവരുന്നു. രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പുസ്തകങ്ങളുടെ ആവശ്യം ഇവിടെയാണ്. അത്തരത്തിലൊന്നാണ് പ്രശസ്ത ഓങ്കോളജി സര്‍ജനായ ഡോ. കെ.ചിത്രതാര തയ്യാറാക്കിയ ‘സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം’. കാന്‍സര്‍ എന്നാല്‍ എന്താണ്, അതിന്റെ കാരണങ്ങള്‍ എന്തെല്ലാം, ഏതെല്ലാം ജീനുകളാണ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ മുതലായ വസ്തുതകളെ ലളിതമായ ഭാഷയില്‍ സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ വിവരിക്കുന്ന പുസ്തകമാണ് സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം. ഡോ. ചിത്രതാരയുടെ ഈ പുസ്തകം കാന്‍സര്‍ രോഗ ചികിത്സയ്ക്കു വിധേയരാകുന്നവര്‍ക്ക് അറിവു മാത്രമല്ല, രോഗത്തെ നേരിടുവാനുള്ള ധൈര്യവും മാനസികമായ ദാര്‍ഢ്യവും പ്രദാനം ചെയ്യുന്നു. ജീവിതശൈലി മറ്റുപല രോഗങ്ങളെ എന്നപോലെയോ, അതിലുപരിയോ കാന്‍സര്‍ നിരക്കിനെ സ്വാധീനിക്കുന്നു. നാം ഇന്ന് ജീവിക്കുന്നത് കാന്‍സര്‍ ജന്യങ്ങളായ നിരവധി പദാര്‍ത്ഥങ്ങളുടെ മധ്യത്തിലാണ്. പുകയില, വെറ്റിലമുറുക്ക്, കീടനാശിനികള്‍, വൈറസ്സുകള്‍ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. സ്തനാര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിങ്ങനെ ചിലത് പാരമ്പര്യമായുണ്ടാകുന്നു. എന്നാല്‍ ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ നമുക്ക് കാന്‍സറിനെ മറികടക്കാവുന്നതാണെന്ന് ഡോ. ചിത്രതാര പുസ്തകത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു. സ്തനാര്‍ബുദം, ലിംഫ്, അണ്ഡാശയ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, വായിലെ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, എന്നിങ്ങനെ എന്നിങ്ങനെ സ്ത്രീകളെ ബാധിക്കുന്ന പ്രധാന കാന്‍സറുകളെക്കുറിച്ചും നൂതന രോഗനിര്‍ണ്ണയവും ചികിത്സാരീതികളെക്കുറിച്ചും ‘സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം‘ എന്ന പുസ്തകത്തില്‍ വിശദമാക്കുന്നു. 2014ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം”

Vendor Information