തകഴിയുടെ നോവലുകൾ

425 340

‘ചെമ്മീന്‍ ‘ മുതല്‍ ‘കയര്‍ ‘ വരെയുള്ള ഘട്ടത്തില്‍ ലക്ഷണയ്ക്കാണ് അഭിധയെക്കാള്‍ പ്രാധാന്യം. വാച്യാര്‍ത്ഥത്തിന്റെ പ്രസക്തി ഇവിടെ കുറഞ്ഞിട്ടില്ലെങ്കിലും വാചകങ്ങള്‍ക്ക് പച്ചചുവയ്ക്കുന്നില്ല.

Out stock

Out of stock

Author: തകഴി ശിവശങ്കരപ്പിള്ള

‘ചെമ്മീന്‍ ‘ മുതല്‍ ‘കയര്‍ ‘ വരെയുള്ള ഘട്ടത്തില്‍ ലക്ഷണയ്ക്കാണ് അഭിധയെക്കാള്‍ പ്രാധാന്യം. വാച്യാര്‍ത്ഥത്തിന്റെ പ്രസക്തി ഇവിടെ കുറഞ്ഞിട്ടില്ലെങ്കിലും വാചകങ്ങള്‍ക്ക് പച്ചചുവയ്ക്കുന്നില്ല. ചെമ്മീനില്‍തന്നെ ഈ അര്‍ത്ഥവ്യതിയാനത്തിന്റെ ആരംഭംകാണാം. ‘രണ്ടിടങ്ങഴി’യില്‍ കൃഷിക്കാരന്റെയും ‘തോട്ടിയുടെ മകനി’ല്‍ പട്ടണത്തൊഴിലാളിയുടെയും കഥ പറയുന്നതിന് അവശ്യംവേണ്ട ഋജുത്വം ഭാഷയുടെ പ്രാഥമികാര്‍ഥതലത്തില്‍ ഒതുങ്ങുന്നു. ഭാഷയില്‍ മാത്രമല്ല കഥാസംവിധാനത്തിലും പ്രമേയ-കഥാപാത്രാവതരണങ്ങളിലും ഈ ലാളിത്യം തെളിഞ്ഞുകാണാം. ചെമ്മീനിലെത്തുമ്പോള്‍ മൗനത്തിന്റെ അര്‍ഥാന്തരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഭാഷാശൈലിയെ, കഥാകഥനത്തെ സ്വാധീനിക്കുന്നുണ്ട്‌. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ദുരന്തം ഈ മൗനത്തിന്റെകൂടെ സൃഷ്ടിയാണ്. ആദ്യകാലകൃതികളില്‍ പറയേണ്ടതും പറയേണ്ടത്തതും കഥാകൃത്ത് തന്നെ പറയുന്നു. വായനക്കാരന്‍ വെറുതെ വിശ്വസിച്ചാല്‍ മതി. എങ്കിലും. പാശ്ചാത്യസ്വാധീനം പൂര്‍ണ്ണമായി കൈയൊഴിഞ്ഞ് സ്വന്തവും സ്വതന്ത്രവുമായ ഒരു കഥാകഥന സമ്പ്രദാനം സ്വീകരിക്കുന്ന ‘കയറി’ലെത്തുമ്പോള്‍ കാവ്യത്തിന്റെ ആത്മാവായ ധ്വനിയുടെ ശക്തിവിശേഷം തകഴിസാഹിത്യത്തില്‍ നമുക്ക് പ്രകടമായി കാണുവാനും അനുഭവിക്കുവാനും സാധിക്കുന്നു. കയറിന്റെ ആദ്യ പകുതി മലയാളകഥാസാഹിത്യത്തില്‍ അത്യപൂര്‍വ്വമായ ധ്വനിക്ക് ഉത്തമോദാഹരണമാണ്. കാരൂരിന്റെയും ബഷീറിന്റെയും കഥകളില്‍ കേള്‍ക്കാന്‍ കഴിയുന്ന മൗനത്തിന്റെ മുഴക്കങ്ങള്‍ ഇവിടെയും നമുക്ക് കേള്‍ക്കാനാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തകഴിയുടെ നോവലുകൾ”

Vendor Information