ചെമ്പകം പൂത്ത് ഗന്ധം പരത്തുന്ന കാവുകളിൽ ഉലർന്നുകത്തുന്ന ഓലച്ചൂട്ടിന്റെ ചിതറിവീഴുന്ന ചെങ്കലുകളിലൂടെ ഉറഞ്ഞാടി രാവറുതിയോളം ആടിത്തിമിർക്കുന്ന തെയ്യങ്ങൾ, പ്രാക്തനകാലം മുതലേ വടക്കൻ കേരളത്തിൽ തുടർന്നുപോന്ന മനുഷ്യജീവിതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെ ശക്തിയും ചൈതന്യവുമാണ് സംക്രമിപ്പിക്കുന്നത്. ഒപ്പം, കടന്നുപോന്ന സംസ്കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്നു. കാലദേശങ്ങൾക്കനുസരിച്ച് പുരാവൃത്തങ്ങളിലും ഉടയാടകളിലും രൂപസൗന്ദര്യത്തിലുമെല്ലാം വൈജാത്യങ്ങൾ പുലർത്തുന്ന തെയ്യങ്ങൾ, ദൈവപ്രതിരൂപമായതുകൊണ്ടുതന്നെ അമാനുഷിക രൂപങ്ങളാണ്.
തെയ്യം തിറ കഥകൾ
കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം. മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടു ദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാ ലങ്ങളിൽ പൊലിഞ്ഞുണരുന്നത്.
അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും.
13 in stock
SKU: bp9
Categories: New Release, Trending, കഥകൾ
Tags: sajeevan mokeri, stories, theyam, theyamthera katakal, theyyam, theyyamthera kadhakal, theyyamthira kadhakal, THEYYAMTHIRA KATHAKAL, കഥകൾ, തെയ്യം തിറ കഥകൾ, സജീവൻ മൊകേരി
Author: സജീവൻ മൊകേരി Weight | 0.5 kg |
---|
Be the first to review “തെയ്യം തിറ കഥകൾ” Cancel reply
You must be logged in to post a review.
Vendor Information
- Store Name: Blue Pea
- Vendor: Blue Pea
- Address:
- No ratings found yet!
Reviews
There are no reviews yet.