ഉടലനക്കങ്ങൾ

70 56

പേമാരി കഴിഞ്ഞ് ഒറ്റത്തുള്ളികളായി പെയ്യുന്ന അനുഭൂതികളുടെ ഒരു അന്തർലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കവിതകൾ.

9 in stock

Author: സുധർമ്മ സി ജെ

ജീവിതത്തിൽനിന്നും നാടുകടത്തപ്പെട്ട ഓർമ്മകളെ തിരിച്ചുകൊണ്ടുവരാനുള്ള പരമമായ ഇച്ഛയിൽനിന്നാണ് സുധർമ്മയുടെ കവിതകൾ പിറക്കുന്നത്. ഒരു സ്ത്രീ അവളുടെ സ്വകാര്യ ലിപികളിൽ ഉടലിനെഓർത്തെഴുതുകയാണ്. പേമാരി കഴിഞ്ഞ് ഒറ്റത്തുള്ളികളായി പെയ്യുന്ന അനുഭൂതികളുടെ ഒരു അന്തർലോകത്തിലേക്ക് ഈ കവിതകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആസുരമായ ഒരു കാലത്തെ അതിന്റെ തീവ്രതയിലും സൂക്ഷ്മതയിലും നമ്മെ അനുഭവിപ്പിക്കുന്നു. – പ്രൊഫ വി  ജി തമ്പി

വർത്തമാനത്തിന്റെ മുള്ളിൽ ചവിട്ടിയാണ് ഏകാഗ്രതയേയും സ്വച്ഛന്ദതയേയും തകർക്കുന്ന സമകാല ജീവിതത്തിന്റെ പരിച്ഛേദമായി ചിതറുന്ന ചിത്രങ്ങൾ കവി ആവിഷ്‌ക്കരിക്കുന്നത്. നമ്മുടെ കാലത്തോട് ചേർത്തുവെച്ച് വായിക്കേണ്ടവയാണ് അതെല്ലാം. ഇരുട്ടിൽ നിൽക്കുന്ന ഒരാൾ വേവലാതിയോടെ മുന്നിലേക്ക് കൈനീട്ടുന്നതു പോലെയാണിത്. ഭാവിചിന്ത ഈ കവിതകളിൽ എവിടെയൊക്കെയോ ഉണ്ട്. – ഡോ  രാവുണ്ണി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഉടലനക്കങ്ങൾ”

Vendor Information