ഉന്മാദിനിയായ പാതിരാവ്

295 236
Green Books

തിരുവിതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ നിഷ്കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പൂഞ്ചിറ എന്ന ഗ്രാമത്തിലേക്ക് അനുവാചകരെ ആനയിക്കുന്ന നോവലിസ്റ്റ് അവിടത്തെ ജാതിവ്യവസ്ഥ, ഈശ്വരവിശ്വാസം, ഇടയ്ക്ക് തല പൊക്കുന്ന പക, വിദ്വേഷം, നാട്ടുകാരുടെ ഒരുമ എന്നിവയെല്ലാം കാവ്യാത്മകതയോടെ അവതരിപ്പിക്കുന്നു. മതാതീതമായ ഒരു കാഴ്ചപ്പാടിന്‍റെ വെളിച്ചം ഈ നോവലില്‍ വേറിട്ടു നില്‍ക്കുന്നു. ജ്ഞാനവും നര്‍മ്മവും കയ്പും മധുരവും സ്നേഹവും ചതിയും ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍ പോയകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റത്തിന്‍റെ വളര്‍ച്ചകൂടിയാണ്.

10 in stock

Author: ജയശ്രീകുമാർ

പ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യംപറയുന്ന നോവൽ. നോവുകളും കാമനകളും ഉരുകിച്ചേർന്ന ഇതിലെഅരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ ഒരു ഭാവിയിൽ ഒന്നിച്ചുചേർന്നേക്കാവുന്ന സമാന്തരരേഖകൾ പോലെ നീളുന്ന രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയായ പാതിരാവിന്റെ ഉള്ളടക്കം. വായനക്കാരും ആകാംക്ഷയോടെ ആ യാത്രകളെ അനുഗമിക്കുന്നു. യാഥാർത്ഥ്യങ്ങളുടെയും വിചിത്രകല്പനകളുടെയും ഇരുകരകൾക്കിടയിലൂടെ നീങ്ങുന്ന തുഴവള്ളത്തിൽ നമ്മെയും യാത്രികരാക്കുന്ന സ്വപ്നസദൃശമായ വായനാനുഭവം. തൃഷ്ണയുടെ ആസക്തിയും നിലാവിന്റെ വശ്യതയും നിലീനമായ ഭാഷയിൽ അസാധാരണമായ ജീവിതാനുഭവങ്ങളുടെ ആഖ്യാനമായി മാറുന്ന കൃതി. വായിച്ചു തീർന്നാലും അനുവാചകമനസ്സുകളിൽ അനുഭൂതിയുടെ നദിയായി ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു നോവൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഉന്മാദിനിയായ പാതിരാവ്”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!