ഉണ്മയുടെ ഇടയൻ

250 200
Insight Publica

നവോത്ഥാനവുമായുള്ള ചരിത്രബന്ധത്തിൻറെ വെളിച്ചത്തിലാണ് നാരായണ ഗുരുവിൻറെ രചനകളെ സമീപിക്കാൻ നാം ശീലിച്ചിട്ടുള്ളത്. തത്വചിന്തയിൽ വേരൂന്നിക്കൊണ്ടുള്ള പഠനങ്ങൾ വിരലിൽ എണ്ണാവുന്നത്രയേ ഉള്ളൂ. അവയാകട്ടെ, ഗുരുമാനസത്തെ ശാങ്കരാദ്വൈതത്തിൽ ഒതുക്കുകയും ശങ്കരൻറെ സിദ്ധാന്തങ്ങളുടെ പേരിൽ ജർമ്മൻ ഐഡിയലിസത്തെ അവതരിപ്പിക്കുകയുമാണു ചെയ്തിട്ടുള്ളത്.

6 in stock

Author: നിസാർ അഹമ്മദ്

നവോത്ഥാനവുമായുള്ള ചരിത്രബന്ധത്തിൻറെ വെളിച്ചത്തിലാണ് നാരായണ ഗുരുവിൻറെ രചനകളെ സമീപിക്കാൻ നാം ശീലിച്ചിട്ടുള്ളത്. തത്വചിന്തയിൽ വേരൂന്നിക്കൊണ്ടുള്ള പഠനങ്ങൾ വിരലിൽ എണ്ണാവുന്നത്രയേ ഉള്ളൂ. അവയാകട്ടെ, ഗുരുമാനസത്തെ ശാങ്കരാദ്വൈതത്തിൽ ഒതുക്കുകയും ശങ്കരൻറെ സിദ്ധാന്തങ്ങളുടെ പേരിൽ ജർമ്മൻ ഐഡിയലിസത്തെ അവതരിപ്പിക്കുകയുമാണു ചെയ്തിട്ടുള്ളത്. ഇതിൽനിന്നു വ്യത്യസ്തമായ സമീപനമുള്ള പഠനങ്ങൾ ഈ അടുത്ത കാലത്തു നടന്നിട്ടുണ്ട്. ഈ വഴിക്കുള്ള പഠനങ്ങളുടെ പുതിയ സാധ്യതകൾ തുറന്നു വെക്കുന്ന കൃതിയാണ് ഉണ്മയുടെ ഇടയൻ. മാർട്ടിൻ ഹൈഡഗ്ഗറുടെ ഒരു ആശയത്തെ വികസിപ്പിച്ചുകൊണ്ടു ലേഖകൻ ഭവശാസ്ത്രപരമായ ഒരു അന്വേഷണം നടത്തുന്നു, ഈ കൃതിയിൽ. ഉണ്മ അഥവാ ബീയിങ് എന്ന ആശയത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഈ അന്വേഷണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത പല ചോദ്യങ്ങൾ നമ്മുടെ മുന്നിൽ വെക്കുന്നു. അറിവും ആയിരിക്കലും തമ്മിലുള്ള ബന്ധമെന്ത്? ഗുരുവിൻറെ വൈരാഗ്യവും അനുകമ്പയും തമ്മിൽ എന്തുകൊണ്ടാണ് ഒരു വൈരുദ്ധ്യമില്ലാതെ വരുന്നത്? വസ്തുജ്ഞാനത്തിലെ വിയോഗം ആത്മജ്ഞാനത്തിൻറെ കാര്യത്തിൽ എത്തരം സങ്കീർണ്ണതകളാണ് സൃഷ്ടിക്കുന്നത്? ഈ ചോദ്യങ്ങളുടെ വെളിച്ചത്തിൽ തെളിഞ്ഞു കാണുന്നത് ഗുരുവിൻറെ പുതിയൊരു ചിത്രമാണ്. ഈ കൃതിയിലൂടെ ഗുരുവിൻറെ ജീവിതബോധത്തെ കുറിച്ചുള്ള നമ്മുടെ അറിവിനും കേരളത്തിലെ തത്വചിന്തയുടെ ചരിത്രത്തിനും പുതിയ മാനങ്ങൾ കൈവരുന്നു.’ മനു വി ദേവദേവൻ

Weight 0.5 kg
ISBN

978-93-91006-37-2

Reviews

There are no reviews yet.

Be the first to review “ഉണ്മയുടെ ഇടയൻ”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!