‘ഞാൻ ജയിലിലെത്തിയപ്പോൾ അവിടെനിന്ന് ഭക്ഷണം കഴിക്കുവാൻ രണ്ടു പ്ലേയിറ്റുകൾ തന്നു. ഒരു പ്ലേയ്റ്റ് നീലയും മറ്റൊന്ന് ചുവന്നതും ആയിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയ ആശയം ഇങ്ങനെയാണ്. നീല ദളിതരെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം മാഹാനായ അംബേദ്ക്കറെയും. ചുവപ്പ് കമ്യൂണിസത്തെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു. രാജ്യത്ത് ദളിതരും കമ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടായിപ്പോരാടാനുള്ള സമയമായിരിക്കുന്നു.’
‘മറ്റെന്തിനെക്കാളും വലിയ ശാപമാണ് ദാരിദ്ര്യം എന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ദാരിദ്ര്യത്തിന്റെ വേദനയ്ക്ക് നമ്മെ അഗാധമായി മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട്. ചൂഷണം എന്താണെന്ന് മനസ്സിലാവണമെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും അതിന് ഇരയായിട്ടുണ്ടാവണം. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ച് വളരുന്നവർക്ക് ചൂഷണത്തിന്റെ ചരിതങ്ങൾ കേവലം യക്ഷിക്കഥകളായി അനുഭവപ്പെടും.’
വർത്തമാനകാല ഇന്ത്യൻ യുവത്വത്തിന് പ്രചോദനമേകുന്നതാണ് കനയ്യകുമാറിന്റെ പോരാട്ടം. ആഗോളവൽക്കരണം വളർത്തിയെടുത്ത് ഫാസിസ്റ്റ് ഭരണരീതി നടപ്പാക്കുന്ന ഭരണകൂടത്തിനെതിരെ ഇന്ത്യൻ ജനതയ്ക്ക് ആവേശമായി മാറാൻ കനയ്യകുമാറിന് കഴിഞ്ഞു.
Reviews
There are no reviews yet.