വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്
-സച്ചി, സംവിധായകൻ
വായനക്കാരന്റെ മുൻവിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകൾ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരൻ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’.
-ഡോ. സുരേഷ് മാധവ്
നിർത്താതെ വേഗത്തിൽ സ്റ്റേഷൻ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയിൽ മജീഷ്യൻ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ്
– കെ.വി. മണികണ്ഠൻ
‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്.
– സിജി വി.എസ്.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.
Reviews
There are no reviews yet.