വിഷ്ണുസഹസ്രനാമത്തിന്, ദേവീസഹസ്രനാമത്തിനോ ശിവസഹസ്രനാമത്തിനോ പ്രസന്ന നരസിംഹ സഹസ്രനാമത്തിനോ ഇല്ലാത്ത ഒരു സവിശേഷതയുണ്ട്. ഭീഷ്മര്‍, ശരശയ്യയില്‍ കിടക്കുമ്പോഴാണ് ധര്‍മ്മപുത്രര്‍ക്ക്, എന്തൊക്കെയോ ആധികള്‍ക്ക് ഉപശാന്തിയെന്ന നിലയ്ക്ക് അത് ചൊല്ലിക്കൊടുക്കുക. ആ ഒരൊറ്റ സന്ദര്‍ഭത്തിന്റെ ഗുരുത്വം മതി വിഷ്ണു സഹസ്രനാമത്തിന്റെ അനിവാര്യത ഗ്രഹിക്കാന്‍. അര്‍ത്ഥമറിഞ്ഞ് ചൊല്ലുമ്പോഴാണ് ഏതു മന്ത്രവും ഫലദായകമാവുക. നിഷ്‌കളങ്ക ഭക്തിയില്‍, ചിലപ്പോള്‍ ഉച്ചാരണശുദ്ധി അത്രയൊന്നും പ്രസക്തമായില്ലെന്നും വരാം. എങ്കിലും അര്‍ത്ഥം ഗ്രഹിച്ചു ചൊല്ലുമ്പോള്‍ അതിന്റെ ഊര്‍ജം കൃത്യമായി പ്രസരിക്കുന്നു. അഷിതയുടെ വ്യാഖ്യാനം ഏറ്റവും അഭിലഷണീയമായിത്തീരുക ഈ പശ്ചാത്തലത്തിലാണ്. അത് അവര്‍ക്ക് ഒരുപക്ഷേ സ്വയം ചികിത്സയാവാം; ഈ മന്ത്രം ഇനിമേല്‍ ഉരുക്കഴിക്കുന്ന ഏവര്‍ക്കും അത് പകര്‍ന്ന് കിട്ടിയേക്കും. ഇവയെല്ലാം മനുഷ്യരാശിയുടെ പൈതൃകമാണെന്ന് തിരിച്ചറിയുമ്പോള്‍, പ്രബുദ്ധമായ ഒരു ആധ്യാത്മികതയ്ക്ക് ഹേതുവാകുന്നു.
വിഷ്ണു സഹസ്രനാമം
വിഷ്ണു സഹസ്രനാമം അര്‍ത്ഥബോധത്തോടെ ചൊല്ലി ശീലിക്കാന്‍ ഇതാ ഒരു ഹൃദ്യവും ലളിതവുമായ വ്യാഖ്യാനം. ശ്രീമതി അഷിതയുടെ വ്യാഖ്യാനത്തോടുകൂടിയ ഈ കൈപ്പുസ്തകം വിഷ്ണുസഹസ്രനാമജപം ശീലമാക്കിയവര്‍ക്ക് വലിയൊരു അനുഗ്രഹമാണ്. ഭക്തന്മാര്‍ക്കും ജിജ്ഞാസുക്കള്‍ക്കും വിവിധദുഃഖങ്ങളുടെ അഗ്നിയില്‍ നീറിക്കൊണ്ടിരിക്കുന്നവര്‍ക്കും അര്‍പ്പിക്കുന്ന സേവനം കൂടിയാണിത്
3 in stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | അഷിത |
ISBN | 9789382909286 |
പ്രസാധകർ | സൈകതം ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: Saikatham Books
- Vendor: Saikatham Books
- Address:
- No ratings found yet!
Reviews
There are no reviews yet.