യക്ഷിമന

299 239

നമ്മുടെ യക്ഷി ചിന്തകൾ നാനാതരത്തിലുള്ള ഭാവനാതലങ്ങളുടെയും, സഞ്ചരിക്കുന്ന കാല്പനികതയുടെയും വിപുലമായ ശ്രേണിയാണ്. മുത്തശ്ശിക്കഥകൾ കേട്ടുവളർന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം യക്ഷികൾ പ്രതികാരദുർഗ്ഗകളും, രക്തപാനികളും, വശീകരണ സ്വഭാവമുള്ളവരും നീണ്ട മുടിയിൽ പാലപൂവു ചൂടിയവരുമായ സ്ത്രീകളാണ്. ഇരകളെ വശീകരിച്ചു സുരക്ഷിത സ്ഥാനത്തെത്തിയാൽ അവർ കൂർത്ത ദ്രംഷ്ടങ്ങളുള്ള ഭീകര രൂപികളാകുന്നു. ഭാവനാ സമ്പന്നനായ ഒരു കഥാരൂപകന്റെ കൈയ്യിൽ യക്ഷി സങ്കൽപ്പങ്ങൾ മാറിമറയുന്നു. നമ്മുടെ ഐതിഹ്യ കഥകളും യക്ഷിസാന്നിധ്യം കൊണ്ട് സമ്പുഷ്‌ടമാണ്.

3 in stock

Author: കോട്ടയം പുഷ്പനാഥ്

നമ്മുടെ യക്ഷി ചിന്തകൾ നാനാതരത്തിലുള്ള ഭാവനാതലങ്ങളുടെയും, സഞ്ചരിക്കുന്ന കാല്പനികതയുടെയും വിപുലമായ ശ്രേണിയാണ്. മുത്തശ്ശിക്കഥകൾ കേട്ടുവളർന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം യക്ഷികൾ പ്രതികാരദുർഗ്ഗകളും, രക്തപാനികളും, വശീകരണ സ്വഭാവമുള്ളവരും നീണ്ട മുടിയിൽ പാലപൂവു ചൂടിയവരുമായ സ്ത്രീകളാണ്. ഇരകളെ വശീകരിച്ചു സുരക്ഷിത സ്ഥാനത്തെത്തിയാൽ അവർ കൂർത്ത ദ്രംഷ്ടങ്ങളുള്ള ഭീകര രൂപികളാകുന്നു. ഭാവനാ സമ്പന്നനായ ഒരു കഥാരൂപകന്റെ കൈയ്യിൽ യക്ഷി സങ്കൽപ്പങ്ങൾ മാറിമറയുന്നു.
നമ്മുടെ ഐതിഹ്യ കഥകളും യക്ഷിസാന്നിധ്യം കൊണ്ട് സമ്പുഷ്‌ടമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ യക്ഷി സങ്കല്പം മിക്കവാറും കൈകോർത്തു നിൽക്കുന്നത്.
കള്ളിപാലകളും, കരിമ്പനകളും, പാറകെട്ടുകളും വടവൃക്ഷങ്ങളുംനിറഞ്ഞ വിജന നടപ്പാതകൾ പണ്ട് യക്ഷികൾ താവളം ആക്കിയിരുന്നു എന്നൊരു സങ്കൽപ്പമുണ്ടല്ലോ.
വിഖ്യാതമായ ഡ്രാക്കുള കഥകളുടെ ആവിർഭാവത്തിന് മുൻപ് തന്നെ നമ്മുടെ വാമ്പയർ സങ്കല്പങ്ങൾ ചിറകുവിരിച്ചിരുന്നു എന്നതാണ് സത്യം. യക്ഷി അമ്പലങ്ങളും അവിടെയുള്ള യക്ഷി പൂജയും ഇന്നും യക്ഷിസങ്കല്പത്തിന്റെ ബഹുസ്വരത വെളിവാക്കുന്ന വിശ്വാസങ്ങളുടെ സൂചികകളാണ്.
ശ്രീ കോട്ടയം പുഷ്പനാഥ്‌ താൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ യക്ഷി സങ്കൽപ്പങ്ങളെ തന്റെ ഭാവനാചരടിൽ കോർത്തിണക്കി നമ്മുടെ മുൻപിൽ യക്ഷിമന എന്ന ഈ നോവലിലൂടെ അവതരിപ്പിക്കുന്നു

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യക്ഷിമന”

Vendor Information