കുവൈത്ത് യുദ്ധത്തിന്റെ പശ്വാത്തലത്തില്‍ ശിവന്‍, ഭാമ, അച്യുതന്‍ എന്നീ മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട അസാധാരണ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും. പ്രണയും പകയും ഉന്മാദവും നോവലിന്റെ ഘടനയെയും പ്രതിപാദനത്തെയും വ്യത്യസ്തമാക്കുന്നു. ”1990 ആഗസ്റ്റ് 2-ന് സദ്ദാംഹുസൈന്‍ ഭരണകൂടം കുവൈറ്റിനെ ആക്രമിച്ചുകീഴടക്കിയ ദിവസം മറ്റു ചില വിദ്ദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിനു ജോലിക്കാരെപ്പോലെ അച്യുതനും ശിവനും തൊഴില്‍ രഹിതരായി. കുവൈറ്റ് സര്‍ക്കാറിന്റെ കീഴിലുള്ള എണ്ണശാലകളെല്ലാം അടച്ചു. ഓഫീസുകളും മറ്റു തൊഴിലിടങ്ങളും അടച്ചു. കുവൈറ്റില്‍ ആ ദിവസം ആദ്യത്തെ മണിക്കൂറുകളില്‍ത്തന്നെ ഒരു ക്രമഭംഗം നിലവില്‍വന്നു. നിയമങ്ങള്‍ ഇല്ലാതായി. അഥവാ പാലിക്കേണ്ടതായി ഒന്നും അനുഭവപ്പെടാതായി. പകരം ഒരു ഭയം നിലവില്‍വന്നു. ആ ദിവസങ്ങളിലൊന്നില്‍ ഭാമയെ കൊലപ്പെടുത്താന്‍ നിശ്ചയിച്ചു. ഭാമ അച്യുതനെയും. അതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍, ഓര്‍മ്മകളില്‍ അവര്‍ അതിനുള്ള കാരണങ്ങള്‍ ചികഞ്ഞു. അച്യുതന്‍ ഇന്ത്യന്‍ വധുക്കളെ കൊല്ലാറുള്ളതുപോലെ ഒരു പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറച്ച് കാത്തിരുന്നു. ഭാമ അച്യുതന്‍ കുടിക്കുന്ന പാലില്‍ വിഷം ചേര്‍ക്കാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 19-ന് അച്യുതന്‍ അതിയായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും അതിനടുത്ത ദിവസങ്ങളൊന്നില്‍ മരിക്കുകയും ചെയ്തു.” അന്ത്വോണ്‍ അര്‍ത്തോവും ഈ നോവലിന്‍ ഒരു കഥാപാത്രമായി വരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് മാനസികാശുപത്രിയിലെ തന്റെ ദിനങ്ങളോടൊപ്പം ഫ്രഞ്ച് റേഡിയോവിനുവേണ്ടി അര്‍ത്തോ എഴുതിയ കൃതി അവര്‍ പ്രക്ഷേപണം ചെയ്യാതെ ബഹിഷ്‌കരിച്ചതിനു ദിവസങ്ങള്‍ക്കകം ക്രുവല്‍ തീയറ്ററിന്റെ ഉപജ്ഞാതാവായ അര്‍ത്തോ മരിക്കുന്നതിന്റെ പരാമര്‍ശത്തിലൂടെയും അര്‍ത്തോവിനെക്കുറിച്ച് അച്യുതന്‍ എഴുതുന്നുവെന്ന് പറയപ്പെടുന്ന ഒഴിഞ്ഞ പുസ്തകത്തിലൂടെയും നോവലിസ്റ്റ് ഉന്മാദത്തിന്റെ ചില സര്‍ഗ്ഗമേഖലകളെ കോറിയിടുന്നുണ്ട്. പുതിയ നോവലുകളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധയോടെ വായിക്കേണ്ട കൃതിയാണിത്.
യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും
കുവൈത്ത് യുദ്ധത്തിന്റെ പശ്വാത്തലത്തില്‍ ശിവന്‍, ഭാമ, അച്യുതന്‍ എന്നീ മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട അസാധാരണ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും. പ്രണയും പകയും ഉന്മാദവും നോവലിന്റെ ഘടനയെയും പ്രതിപാദനത്തെയും വ്യത്യസ്തമാക്കുന്നു.
9 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.