അൻവർ അബ്ദുള്ള

അൻവർ അബ്ദുള്ള

 • 15
 • 20% OFF
  (0)

  മറ്റു ദേശത്തെ കല്ലെഴുത്തുകൾ

  അപകടവിഷാദയോഗം, സ്മര്യപുരുഷൻ, സ്വയിരിണി വ്ലാദ് തുടങ്ങിയ ഒമ്പത് കഥകളിലൂടെ വായനക്കാരന് തികച്ചും വ്യത്യസ്തവും അപരിചിതവും നവാനുഭൂതി പകരുന്നതുമായ വായന അനുഭവം നൽകുകയാണ് അൻവർ അബ്ദുള്ള. പുനർ വായനകൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്ന കഥാസമാഹാരം

  220 176
 • 20% OFF
  (0)

  വൺ ബൈ വൺ

  ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ”ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?” അഞ്ചു ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷൻ.
  410 328
 • 20% OFF
  (0)

  മരണത്തിൻ്റെ തിരക്കഥ

  ഗോവയിൽനിന്ന് പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ട് നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പർതാരമാകുന്ന ലീല. അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകൻ ഫ്രെഡ്ഡി. ഭൂതകാലത്തിൽ ഉപേക്ഷിച്ച പലതും വീണ്ടും വിലങ്ങുതടിയാകുമ്പോൾ അതിനെ പാടേ പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ.

  ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച തിരക്കഥയിൽ ലീല എക്കാലത്തെയും മികച്ച അഭിനയപ്രകടനം കാഴ്ചവെക്കാൻ തീരുമാനിക്കുന്നു. അവിചാരിതമായുണ്ടാകുന്ന സന്ദർഭങ്ങൾ പുതിയ കഥാഗതികളിലേക്ക് തിരിയുമ്പോൾ കഥയിലെ കഥ കെണ്ടത്താൻ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു,
  ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ.

  330 264
 • 20% OFF
  (0)

  സാമും റോസും ഒരു പഴയ പ്രേമകഥ

  പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ”തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്.

  270 216
 • 20% OFF
  (0)

  1980

  അന്‍വര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍

  470 376
 • 20% OFF
  (0)

  കോമ

  കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില്‍ പ്രദക്ഷിണം ചെയ്യുന്ന പോള്‍, രാഹുല്‍, വിക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ക്കിടയിലെ സ്‌നേഹകാലുഷ്യങ്ങളിലൂടെ, വലിയ മനശ്ശാസ്ത്രപ്രശ്‌നങ്ങള്‍ക്കുത്തരമന്വേഷിക്കുക കൂടിയാണു നോവല്‍. അവര്‍ക്കിടയിലേക്ക് അസാധാരണനായ ഡിറ്റക്ടീവ് ജിബീരില്‍ കൂടി കടന്നുവരുമ്പോള്‍, നോവല്‍ അനുപമതലങ്ങളിലേക്കു കടന്നേറുന്നു. ക്ലാസിക് തേഡ് പേഴ്‌സണില്‍ കേന്ദ്രീകരിക്കുമ്പോഴും ഉത്തമപുരുഷനിലേക്കും ബോധധാരയിലേക്കുംവരെ ചായുന്ന ആഖ്യാനത്തിലൂടെ കോമ രചനാപരീക്ഷണപാതകള്‍ താണ്ടുന്നു. മലയാള അപസര്‍പ്പകനോവല്‍ അനന്യമായ ഉയരമാര്‍ജ്ജിക്കുകയാണ് കോമയിലൂടെ. കാമനകളുടെയും കൊടുംപാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍.

  280 224
 • 20% OFF
  (0)

  കപ്പൽച്ചേതത്തിന്റെ രാത്രി

  ടെലിവിഷനിൽ തെളിഞ്ഞത് അയാളുടെതന്നെ തടവുജീവിതമായിരുന്നു. തടവറയിലെ തലേദിവസങ്ങൾ. അയാൾ ചാടിയെണീറ്റ്, റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ നോക്കി. എല്ലാ ചാനലുകളിലും നിന്ന് അയാളുടെ ക്യാമറാജീവിതം പുറത്തുവന്നുകൊണ്ടിരുന്നു. ടെലിവിഷൻ ഓഫാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ ഭീതിയോടെ മുറിയാകെ പരിശോധിച്ചു. ഭിത്തികളിലെവിടെയെങ്കിലുമൊരു ക്യാമറയുണ്ടായെന്നായിരുന്നു പരിശോധന. പക്ഷേ, അയാൾക്ക് എവിടെയും ഒന്നും കണ്ടെത്താനായില്ല….

  170 136
 • 20% OFF
  (0)

  പ്രൈം വിറ്റ്‌നസ്‌

  അന്വേഷണത്തിന്റെ ചടുലത നിലനിർത്തിക്കൊണ്ട് മുന്നേറുന്ന കുറ്റാന്വേഷണ നോവൽ

  230 184
 • 20% OFF
  base
  Out Of Stock
  (0)

  കംപാര്‍ട്‌മെന്റ്

  ആദ്യവസാനം വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന പുതുമയുള്ള ഡിറ്റക്ടീവ് ത്രില്ലര്‍…….

  180 144
 • 20% OFF
  base
  Out Of Stock
  (0)

  ദ സിറ്റി ഓഫ് എം

  വായനക്കാരില്‍ ജിജ്ഞാസയുണര്‍ത്തുന്ന ഒരു വ്യത്യസ്ത ക്രൈം നോവല്‍.

  100 80
 • 20% OFF
  base
  (0)

  റിവേഴ്‌സ് ക്ലാപ്

  ജനപ്രിയസിനിമകളുടെ പഠനലേഖനങ്ങളുടെ സമാഹാരം. സിനിമാപഠിതാക്കള്‍ക്കും ആസ്വാദകര്‍ക്കും ഏറെ ഹൃദ്യമായ വായനാനുഭവം.

  100 80
 • 20% OFF
  base
  Out Of Stock
  (0)

  ടൈറ്റാനിക്: ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

  നിരവധി ഗ്രന്ഥങ്ങള്‍ക്കും സിനിമകള്‍ക്കും പ്രചോദനമായിട്ടുള്ള ടൈറ്റാനികിന്റെ അറിയാത്ത കഥകളിലേക്കുള്ള സഞ്ചാരം.

  65 52
 • 20% OFF
  base
  Out Of Stock
  (0)

  ഗതി

  ‘ഗതി’ എന്ന വാക്കിന് മനുഷ്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പട്ടാളജീവിതത്തിലെ ബൂട്ടിന്റെയും വെടിയുണ്ടകളുടെയും ബോംബിന്റെയും ശബ്ദമുഖരിതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്കുള്ള ഒരുവന്റെ യാത്രയാണ് ഗതി എന്ന നോവല്‍ പ്രതിപാദിക്കുന്നത്.  

  90 72
 • 20% OFF
  base
  Out Of Stock
  (0)

  അലിഗഡിൽ ഒരു പശു

  അന്‍വര്‍ അബ്ദുള്ളയുട ഏറ്റവും പുതിയ കഥകളുട സമാഹാരം.

  60 48
 • 20% OFF
  base
  Out Of Stock
  (0)

  റിപ്പബ്ലിക്

  റിപ്പബ്ലിക്

  90 72