സജീവൻ മൊകേരി

സജീവൻ മൊകേരി

 • 3
 • 20% OFF
  Quick View
  (0)

  വടക്കൻ പാട്ട് കഥകൾ

  550 440

  നേത്രാവതീതടം മുതൽ കോരപ്പുഴ വരെ വ്യാപിച്ചു കിടക്കുന്ന പഴയ കേരള ഭൂമികയിലെ പഴക്കഥകൾ പാട്ടുകളായി തലമുറകളിലൂടെ പാടി പ്രചരിക്കപ്പെട്ടു.എഴുതാനറിയാത്ത ഒരു ജനത സങ്കല്പിച്ചുണ്ടാക്കിയ ആ ഉദാത്ത കലാസൃഷ്ടികൾ വടക്കൻപാട്ടുകൾ എന്ന പേരിൽ അറിയപ്പെടുന്നു.ഞാറ് നടുമ്പോഴും നെല്ല് കൊയ്യുമ്പോഴും തോണി തുഴയുമ്പോഴും ഒറ്റയായും കൂട്ടമായും പാടിയിരുന്ന കഥാഗാനങ്ങളാണ് ഇവ.,ഇനിയൊരിക്കലും പാടികേൾക്കാനിടയില്ലാത്ത ഈ പാട്ടുകളിലെ കഥകളോരോന്നും ഏറെ വിസ്മയങ്ങൾ വിടർത്തുന്നവയാണ്.കുഞ്ഞു മനസ്സുകളിൽ ഭാവനയുടെ പീലിവിടർത്തി അത്ഭുതാദരവുകൾ തീർക്കുന്നവയാണ്.

 • 20% OFF
  Quick View
  (0)

  തെയ്യം തിറ കഥകൾ

  1,099 879

  കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം. മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടു ദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാ ലങ്ങളിൽ പൊലിഞ്ഞുണരുന്നത്.

  അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും.

 • 20% OFF
  Quick View
  (0)

  കുഞ്ഞിക്കുറുക്കനും കൂട്ടുകാരും

  200 160

  കുട്ടികൾ ഏറ്റവുമിഷ്ടപ്പെടുന്ന അന്വേഷണാത്മക ശൈലിയിൽ എഴുതപെട്ട ആകർഷകമായ നോവൽ.