-
(0)By : ആർ ഹരി
വ്യാസഭാരതത്തിലെ ദ്രൗപദി
ജീവിതത്തിൽ താൻ ഹേതുവല്ലാതെതന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടെങ്കിലും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് ഭാരതീയസ്ത്രീത്വത്തിൻ്റെ ഉജ്ജ്വലമാതൃകയായിത്തീർന്ന ദ്രൗപദി ഒരു വിസ്മയമാണ്.മഹനീയമായ ആ ജീവിതത്തെക്കുറിച് വ്യാസനിൽ നിന്നുറന്നൊഴുകുന്ന സത്യസൗന്ദര്യങ്ങളെ സഹൃദയത്തിലേക്ക് ചൊരിയുന്നതാണ് ഈ ഗ്രന്ഥം
₹170₹136 -
(0)By : ആർ ഹരി
വ്യാസഭാരതത്തിലെ വിദുരർ
കാലത്തിലൂടെയും വ്യാസഹൃദയത്തിലൂടെയും നിത്യസഞ്ചാരം നടത്തിയ ആർ ഹരി,വിദുരരിലൂടെ പ്രകാശിതമായ ധർമ്മത്തിൻ്റെ പൊരുൾ അയത്നലളിതമായി പകരുന്ന കൃതിയാണ് വ്യാസഭാരതത്തിലെ വിദുരർ.
₹150₹120 -
(0)By : പീതാംബരൻ നീലേശ്വരം
വിശ്വകർമ്മദർശനം ചരിത്രവഴികളിൽ
ഭാരതചരിത്രരചനയുടെ അതിനിഗൂഢമായ വഴികളിൽ അണഞ്ഞുപോയ വഴിവിളക്കാണ് യഥാർത്ഥ വിശ്വകർമ്മചരിത്രം .ചരിത്ര സത്യങ്ങളെ കൊള്ളയടിച് അധികാരം സ്ഥാപിച് സ്വത്തുക്കൾ പിടിച്ചടക്കിയ അധിനിവേശക്കാർ വൈദിക സമൂഹത്തിൻ്റെ നിറമാർന്ന സ്വത്വത്തെ കാൽകീഴിലാക്കി.ആയുധമൂർച്ചക്കൊണ്ടും താത്വിക നടത്തിയും സിംഹാസനങ്ങൾ ഭദ്രമാക്കി ചരിത്രങ്ങളുടെ ആദിമദ്ധ്യാന്തങ്ങളിൽ വിശ്വകർമ്മജർ കൊളുത്തിയ വെളിച്ചം പരന്നു കിടക്കുന്നുണ്ട്.പക്ഷെ ചരിത്രരചനയിൽ നിന്നും അവരെ നിസ്സാരവൽക്കരിച് ഒഴിവാക്കി.ബ്രാഹ്മണ മേധാവിത്വം ആ വൈദികജ്ഞാനത്തിനുമേൽ തോന്ന്യാക്ഷരങ്ങൾ കോറി വരച്ചതെന്തിനെന്ന ചിന്തകളുടെ ഉത്തരം കണ്ടെത്തലാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.
₹110₹88 -
(0)By : രാജീവ് ഇരിങ്ങാലക്കുട
ഭഗിനി നിവേദിത
കർമ്മശേഷിയും സ്നേഹവും സഹനവും ധീരതയും നിവേദിതയ്ക്കു ജന്മാർജ്ജിതശക്തികളായിരുന്നു.ത്യാഗബുദ്ധിയും ജ്ഞാനതൃഷ്ണയും ഭക്തിയും ഈശ്വരപ്രസാദം പോലെ അവർക്ക് ലഭിച്ചു.ഒന്നും നേടുവാൻ വേണ്ടിയല്ല,ദുഖിതയായ ഭാരതാംബയ്ക്ക് തൻ്റെതായ എല്ലാം വാരിവാരിക്കൊടുക്കുവാൻ വേണ്ടി അവർ അഹോരാത്രം പ്രയത്നിച്ചു.ആ പുണ്യവതിയുടെ ജീവചരിത്രം സംക്ഷിപ്തമായി സുഗ്രഹമായി ലളിതഭാഷയിൽ സമർപ്പിതഭാവത്തിൽ ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നു.
-സുഗതകുമാരി₹75₹60 -
(0)By : സുനിൽ ഉപാസന
ആർഷ ദർശനങ്ങൾ
അടുത്ത കാലത്തൊന്നും,വിഷയത്തിൽ വിസ്തൃതവും വിവരണത്തിൽ സംക്ഷിപ്തവും പ്രകൃതത്തിൽ സ്പഷ്ടവുമായ ഗ്രന്ഥം മലയാളത്തിൽ ഇതുപോലൊന്ന് കണ്ടിട്ടില്ല
-ആർ ഹരി₹120₹96 -
(0)
ബുദ്ധം ശരണം ഗച്ഛാമി
ശ്രീബുദ്ധൻ്റെ ജീവിതകഥയെ യഥാത്ഥമായി ചിത്രീകരിക്കുന്നതിനോടൊപ്പം ബുദ്ധതത്വചിന്തയുടെ അഗാധതകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചരിത്രരേഖകളുടെയും പ്രമാണഗ്രന്ഥങ്ങളുടെയും പിൻബലത്തിൽ ബുദ്ധമതത്തിൻ്റെ ആഗോളസാന്നിധ്യത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്യുന്നു.അറിവും അനുഭൂതിയും സമന്വയിച്ച ഈ ഗ്രന്ഥം.
₹150₹120 -
(0)By : ആർ ഹരി
വ്യാസഭാരതത്തിലെ ശ്രീകൃഷ്ണൻ
ശ്രീകൃഷ്ണനെന്ന മുഖ്യകഥാപാത്രം കുരുപാണ്ഡവഃ സംഘർഷത്തിലും അനിവാര്യദുരന്തങ്ങളിലും സർവോത്കർഷകാംക്ഷി,ദൃക്സാക്ഷി,സംരക്ഷകൻ,സംഹർത്താവ്,എന്നിങ്ങനെ പല റോളുകളിൽ അനുഷ്ഠിക്കാനിടയായ നിഷ്ക്കാമകർമ്മ പരമ്പരകളുടെ അത്ഭുതാവഹമായ വ്യാപ്തം അനാവരണം ചെയ്യാനുദിഷ്ടമായ ഒരു പര്യടനമാണിത്.അതിനനുസൃതമായ സംഭവനുസ്യൂതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.ഇത്തരത്തിൽ ഏകഗ്രലക്ഷ്യത്തോട് കൂടിയ വ്യാഖ്യാനമോ വിശദീകരണമോ വിചിന്തനമോ മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല
₹250₹200 -
(0)By : മുരളി പാറപ്പുറം
നരേന്ദ്രമോദി നവഭാരതത്തിൻ്റെ നായകൻ
നിങ്ങൾക്കീ മനുഷ്യനെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാം എന്നാൽ ഒരിക്കലും അവഗണിക്കാനാവില്ല എന്ന് നരേന്ദ്ര മോദിയെക്കുറിച് പറയാറുണ്ട്.നരേന്ദ്രമോദി നവഭാരതത്തിൻ്റെ നായകൻ എന്ന ഈ ഉജ്ജ്വലമായ ഗ്രന്ഥത്തെക്കുറിച്ചും ഇതുതന്നെ പറയാം.നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.എന്നാൽ ഒരിക്കലും അവഗണിക്കാനാവില്ല.
₹200₹160 -
(0)
റോമിയോവും സ്നേഹമുത്തശ്ശിയും
മനുഷ്യസ്നേഹത്തിന്റെ വിജയപതാക പാറിച്ച റോമിയോവിന്റെ ജൈത്രയാത്രയുടെ കഥ.
₹140₹112 -
-
-
(0)By : രാഹുൽ സാംകൃത്യായൻ
ഹിമാലയദർശനം
ഹിമാലയത്തെ തൊട്ടറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം.
സംഗൃഹീതപുനരാഖ്യാനം: വി.കെ. ബാലകൃഷ്ണന് നായര്‍
₹150₹120 -
(0)By : പ്രിയ എ എസ്
എന്റെ കൊത്തങ്കല്ലുകൾ
പ്രിയ എ.എസ്സിന്റെ ഓര്‍മ്മകളും അനുഭവക്കുറിപ്പുകളും
₹360₹288 -
(0)By : സി പി സാബു
സി പി സാബുവിന്റെ കഥകൾ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവൻ
തുടങ്ങിയവരുടെ ചിത്രങ്ങളും.₹325₹260 -
(0)By : സരസ്വതി എസ് വാര്യർ
രമണസന്നിധിയിൽ
ആധ്യാത്മികാനുഭൂതിയും ഈശ്വരസാക്ഷാത്ക്കാരവും ലഭിച്ച രമണമഹര്‍ഷിയുടെ സന്നിധിമഹിമ
₹190₹152 -
(0)By : മേതില്‍ രാധാകൃഷ്ണന്
19
ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)₹250₹200 -
(0)By : ടി എസ് ശ്യാംകുമാർ
ആരുടെ രാമൻ
വേദ ഇതിഹാസ പുരാണങ്ങളും ധർമശാസ്ത്രങ്ങളും അർത്ഥശാസ്ത്രവും വേദാന്തവും അടങ്ങുന്ന സംസ്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയത്തെ നിർണയിക്കുന്ന ബൃഹത് പാഠങ്ങളാണ്.
₹370₹296 -
(0)
ചിന്താചരിത്രം ആധുനികകേരളത്തിന്റെ ബൗദ്ധികചരിത്രങ്ങൾ
മലയാളത്തില്‍ നടക്കുന്ന പുതിയ പഠനങ്ങള്‍, അവയില്‍ ഉപയോഗിക്കപ്പെടുന്ന പരികല്പനകളുടെ പ്രശ്നവല്‍ക്കരണം, കേരളത്തിലെ ധൈഷണികവ്യവഹാരങ്ങളില്‍ അടിപ്പടവായി വര്‍ത്തിക്കുന്ന മലയാളി റീജിയന്, അതിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ പ്രമേയമേഖലകളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
₹290₹232 -
(0)By : പ്രസാദ് പന്ന്യൻ
ആർ യൂ ഹ്യൂമൻ
പുതിയൊരു ഹ്യുമനിസത്തെയാണ് മനുഷ്യേതരമാനവികത വിഭാവനം ചെയ്യുന്നത്. പ്രശസ്തചിന്തകരുടെയും യുവഗവേഷകരുടെയും പഠനങ്ങളിലൂടെ പോസ്റ്റ്ഹ്യുമൻചിന്തയെക്കുറിച്ചുള്ള മലയാളത്തിലെ സമഗ്രമായ ആദ്യകൃതി.
₹430₹344 -
(0)By : എം പി മുജീബ് റഹ്മാൻ
കേരള ചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും
ടിപ്പു സുൽത്താനെയും ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം
₹299₹239 -
(0)By : രവീന്ദ്രനാഥ ടാഗോര്‍
ആകാശപ്പറവകള്‍
രബീന്ദ്രനാഥ ടാഗോറിന്റെ Stray Birds എന്ന കൃതിയുടെ പരിഭാഷ.
പ്രശസ്ത എഴുത്തുകാരന് വി.ആര്. സുധീഷിന്റെ മൊഴിമാറ്റം.₹200₹160 -
(0)By : ഇ സന്തോഷ്കുമാർ
ഏഴാമത്തെ പന്ത്
പുലർച്ചെ തൊട്ടേ വന്നെത്തിത്തുടങ്ങിയ ആരാധകവൃന്ദവും കാത്തിരിക്കുന്ന സ്റ്റേഡിയത്തിലേക്കെത്താൻ പത്തരമണിയോടെ ഹോട്ടലിൽനിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളർന്നുതുടങ്ങുന്ന സംശയങ്ങളും ഉദ്വേഗവും നിഗൂഢതകളും… കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും സങ്കല്പവും യാഥാർത്ഥ്യവുമെല്ലാം കൂടിച്ചേർന്ന് രൂപപ്പെടുന്ന നോവൽ.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം
₹120₹96 -
-
(0)By : പി സുരേന്ദ്രൻ
ഇലകളിൽ കാറ്റ് തൊടുമ്പോൾ
മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളിൽനിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകൾ വായനയുടെ ബോധാകാശത്തിലെ ഇലകളിൽ കാറ്റിന്റെ സ്പർശമുണർത്തുന്നു.
പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹150₹120 -
(0)
പരിസ്ഥിതി സമ്പദ്ശാസ്ത്രം
നിരന്തരവും ക്രമാതീതവുമായ വളർച്ച അനിവാര്യമാക്കുന്ന ഒരു സമ്പദ്ക്രമത്തെ അനന്തകാലം തൃപ്തിപ്പെടുത്താൻ ജൈവവ്യവസ്ഥയ്ക്ക് സാധ്യമല്ലെന്നത് ശാസ്ത്രവസ്തുതയാണ്. ‘വളർച്ചാസക്തി’യെ ഊട്ടിയുറപ്പിക്കുന്ന സാമാന്യ സാമ്പത്തികശാസ്ത്ര നിയമങ്ങളും പ്രാപഞ്ചിക ഭൗതിക നിയമങ്ങളും തമ്മിലുള്ള വേർപിരിയലുകൾ നിരവധി സംഘർഷങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ ദീർഘകാല നിലനില്‍പ്പ് സാധ്യമാക്കുന്നതും പരസ്പരാശ്രിതത്വത്തിലൂന്നിയ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ കാതൽ.
₹360₹288 -
(0)By : സി പി ജോൺ
മാർക്സിന്റെ മൂലധനം ഒരു വിശദ വായന
മാര്‍ക്സിന്റെ മൂലധനം ആദ്യവാല്യത്തിന്റെ ഒരു വിശദവായനയാണ് ഇതില്‍ നിര്‍വ്വഹിക്കുന്നത്. മുപ്പത്തി മൂന്ന് അദ്ധ്യായങ്ങളുള്ള മൂലധനത്തിന്റെ അദ്ധ്യായസ്വഭാവം അതേപടി നിലനിര്‍ത്തിക്കൊണ്ട് ഓരോ അദ്ധ്യായത്തിലെയും ആശയങ്ങളെ വിശദമാക്കുന്ന ഒരു വായനാരീതിയാണ് ഇതില്‍ അനുവര് ത്തിച്ചിട്ടുള്ളത്. മാര്‍ക്സിന്റെ ആശയങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി വിശദീകരി ക്കുന്ന ഈ കൃതി മാര്‍ക്സ് പഠിതാക്കള്‍ക്കും മാര്‍ക്സിസം പഠിതാക്കള്‍ക്കും മാത്രമല്ല എല്ലാ വിജ്ഞാനകുതുകികള്‍ക്കും പ്രയോജന പ്രദമായിരിക്കും.
₹470₹376 -
(0)By : ഐ ഗോപിനാഥ്
കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം
ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാരാ കേരളീയസമൂഹം ചർച്ച ചെയ്യാൻതന്നെ സാധ്യതയില്ല. ആ അർത്ഥത്തിൽ മിക്കസമരങ്ങളും വിജയംതന്നെയാണ്. ആ സമരങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
₹999₹799 -
-
-
-
(0)By : യേശുദാസൻ
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
പ്രശസ്ത കാർട്ടൂണിസ്റ്റായ ശ്രീ യേശുദാസന്റെ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതയാത്രകളിലൂടെയുള്ള ഒരു സഞ്ചാരം മാത്രമല്ല,കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ സംഭവങ്ങളെ കൂടി അടയാളപ്പെടുത്തുന്നു.
₹490₹392 -
(0)By : സോമദേവഭട്ടൻ
കഥാസരിത്സാഗരം
കഥകളുടെ അറ്റം കാണാത്ത കടലാണ് കഥാസരിത്സാഗരം . ഇതിഹാസകഥകളും യക്ഷികതകളും നാടോടിക്കഥകളും നിറഞ്ഞ ഇന്ത്യൻ പൈതൃകത്തിന്റെ അമൂല്യശേഖരമാണിത് . ഭാവനയുടെ വലിയ ആകാശങ്ങൾ തുറന്നിടാൻ ഈ കൃതിക്ക് സാധിക്കുന്നു . കുട്ടികൾക്ക് കുടി ആകര്ഷകമാകാൻ വിധത്തിൽ ഈപുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നു .
₹430₹344
-
ചിന്താചരിത്രം ആധുനികകേരളത്തിന്റെ ബൗദ്ധികചരിത്രങ്ങൾ
മലയാളത്തില്‍ നടക്കുന്ന പുതിയ പഠനങ്ങള്‍, അവയില്‍ ഉപയോഗിക്കപ്പെടുന്ന പരികല്പനകളുടെ പ്രശ്നവല്‍ക്കരണം, കേരളത്തിലെ ധൈഷണികവ്യവഹാരങ്ങളില്‍ അടിപ്പടവായി വര്‍ത്തിക്കുന്ന മലയാളി റീജിയന്, അതിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ പ്രമേയമേഖലകളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
₹290₹232