-
(0)By : പി ഡി ജയിംസ്
അവളുടെ മുഖം മറയ്ക്കു
പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ
₹306₹245 -
(0)By : ചെറായി രാമദാസ്
കായൽ സമ്മേളനം രേഖകളിലൂടെ
ചെറായി രാമാദാസിൻ്റെ കായൽ സമ്മേളനം രേഖകളിലൂടെ എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്ക്കരിക്കാൻ ശ്രമിച്ച ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകൾ തേടലാണ്.
₹400₹320 -
(0)
രുദ്രാക്ഷ മാല
ദക്ഷിണ കേരളത്തിലെ 27 ക്ഷേത്രങ്ങ:ളുടെ ഉത്ഭവം, മഹത്വം, ചരിത്രം, അനുഷ്ഠാനങ്ങള്‍
₹250₹200 -
(0)
കേരളം ഇരുളടഞ്ഞ ഇന്നലെകള്‍
കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.
₹260₹208 -
(0)By : വിനിൽ പോൾ
ദളിത് ചരിത്രദംശനം
ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണം. മലയാളക്കരയുടെ ദളിത് ചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇരുണ്ട യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്നലെകളിലെ ദളിത് സാമൂഹിക അനുഭവങ്ങളിലേക്ക് പുരാശേഖരങ്ങളുടെ പിൻബലത്താൽ ഒരു ചരിത്രവിദ്യാർഥി നടത്തുന്ന യാത്ര. കീഴാള ജീവിതാനുഭവങ്ങളുടെ ഭൂതകാലത്തെ വിശദമാക്കുന്ന ലേഖനങ്ങൾ പ്രധാനമായും നിലവിലെ പൊതുബോധങ്ങളെയാണ് ചോദ്യംചെയ്യുന്നത്.
₹250₹200 -
(0)By : കെ.ഗോപാലൻ വൈദ്യർ
പാരമ്പര്യവൈദ്യം
സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേർത്തൊരുക്കിയ ഗോപാലൻ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകർന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാർക്ക് ഉപകാരപ്പെടും. പ്രതിരോധവാക്സിനുകളാൽ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാർജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയിൽ ഈ പുസ്തകം പറയുന്നത്.
– ടി. ശ്രീനിവാസൻ₹190₹152 -
(0)By : കോട്ടയം പുഷ്പനാഥ്
ദി മർഡർ
കോട്ടയം പുഷ്പനാഥിൻ്റെ മാർക്സിൻ സീരിസിലുള്ള അറ്റ്ലാൻറ്റിക് സമുദ്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവബഹുലമായ നോവലാണ് ദി മർഡർ.
₹299₹239 -
(0)By : കോട്ടയം പുഷ്പനാഥ്
ഫ്ലയിങ് സോസർ
എഴുപതുകളുടെ തുടക്കത്തിൽ അപരിചിത പറക്കൽ വസ്തുക്കളെക്കുറിച് (UFO) തുടർലേഖനങ്ങൾ വാർത്താപ്രാധാന്യത്തോടുകൂടി വന്നിരുന്നു.ശ്രീ കോട്ടയം പുഷ്പ്പനാഥ് കാലികപ്രാധാന്യവും ദുരൂഹത നിറഞ്ഞ സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ധാരാളം നോവലുകൾ രചിച്ചിട്ടുണ്ട്.അത്തരത്തിൽ എഴുതിയ നോവലാണ് ഫ്ലയിങ് സോസർ
₹249₹199 -
(0)By : കോട്ടയം പുഷ്പനാഥ്
ലൂസിഫർ
1969 ൽ എഴുതപെട്ട ലൂസിഫർ എന്ന ഈ നോവൽ അദേഹത്തിൻറെ മൂന്നാമത്തെ പുസ്തകമാണ്.കാനഡയിൽ ഉള്ള എഡ്മെറ്റൻ റെയിൽവേ സ്റ്റേഷനിൽ നിന്നും മുന്നൂറ്റി അൻപത് കിലോമീറ്റർ അകലെയുള്ള ജാസ്പർ എന്ന റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ വെയ്റ്റിങ് റൂമിൽ കാണപ്പെട്ട ഇരുപത്തൊന്നു കാരിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ ചുരുളഴിക്കാൻ ഡിക്ടറേറ്റിവ് മാർക്സിൻ എത്തുന്നു.
₹249₹199 -
(0)By : കോട്ടയം പുഷ്പനാഥ്
ഫറവോൻ്റെ മരണമുറി
കാലത്തിനു മുൻപേ സഞ്ചരിച്ച നോവൽ ആയിരുന്നു ശ്രീ കോട്ടയം പുഷ്പനാഥിന്റെ ’ഫറവോന്റെ മരണമുറി’. ഈജിപ്തിലെ പൗരാണിക അവശേഷിപ്പുകളെ കോർത്തിണക്കി ഒരു യാത്രികന്റെ അനുഭവം പങ്കുവയ്ക്കുന്ന രീതിയിൽ എത്ര മനോഹരമായി ആണ് ഈ നോവലിലൂടെ അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നത്. ഫറവോനും, പിരമിഡുകളും, മമ്മികളും പുരാതന നഗരങ്ങളായ എൽമിന്യേ, കെയ്റോ, മെംഫിസ് എന്നിവടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളെ ചുറ്റിവരിഞ്ഞു നോവൽ.
₹299₹239 -
(0)By : കോട്ടയം പുഷ്പനാഥ്
ഹിറ്റ്ലർ വീണ്ടും വരുന്നു
ആ കാണുന്ന സ്ഥലത്ത് വെച്ചാണ് ആ സംഭവം ഉണ്ടായത്. ഡിറ്റക്ടീവ് മാര്‍ക്സിന്റെ ഓപ്പല്‍ കാര്‍ ആമസോണിയന്‍ വനാന്തര്‍ഭാഗത്തു കൂടി കടന്നു പോകുന്ന വിജനമായ പാതയിലൂടെ അന്‍പതു കിലോമീറ്റര്‍ വേഗതയില്‍ പായുകയായിരുന്നു.
₹299₹239 -
(0)By : ഡോ. ചന്തവിള മുരളി
പി ജിയും സാഹിത്യവും
പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവ പൂര്‍ണ്ണമായ പഠനമാണ്.
₹360₹288 -
(0)By : ഹരീഷ് പന്തക്കല്‍
ബാബ് അല്‍ ബഹ്റൈന്‍
മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.
₹160₹128 -
(0)
ഭായ്ബസാര്‍
മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍.
₹140₹112 -
(0)By : സജിനി എസ്
കറുത്തവരുടെ കടല്‍
ആധുനിക കഥയുടെ ആരു റപ്പും കേവല നറേഷനില്‍നിന്നുള്ള കുതറലും കാല്പനികതാ ജടിലതയുടെ നിരാകരണവും ഈ കഥകളില്‍ മുദ്ര ചാര്‍ത്തുന്നു.
₹110₹88 -
(0)By : ഡോ. എം എസ് നായര്‍
മനസ്സ് എന്ന ദൈവം
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും ,അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം . ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ സാമൂഹിക തത്ത്വചിന്ത
₹100₹80 -
(0)By : എം ബി സന്തോഷ്
കുട്ടനും കിളിയും
കുട്ടികള്‍ക്കായുള്ള രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകത്തില്‍. പക്ഷികളുടെ ലോകത്തെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുകയാണ് കുട്ടനും കിളിയും.
₹220₹176 -
(0)By : കാളിദാസൻ
അഭിജ്ഞാനശാകുന്തളം
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.
₹170₹136 -
(0)By : പെരുമാൾ മുരുകൻ
ആലവായന്‍
കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍.
₹200₹160 -
(0)By : പ്രേമാനന്ദ് ചമ്പാട്
ബ്രസീലിലെ നാടോടിക്കഥകള്‍
ആമസോണ്‍ മഴക്കാടുകളിലെ ഗോത്രജീവിതത്തിന്റെ പാരസ്പര്യത്തില്‍നിന്നും രൂപംകൊണ്ട വായ്മൊഴി വഴക്കങ്ങള്‍ ഭാവനാ സമ്പന്നരായ മനുഷ്യരുടെ ആഖ്യാനങ്ങളിലൂടെ തലമുറകള്‍ കൈമാറി എത്തിച്ചേര്‍ന്നതാണ് ബ്രസീലിലെ നാടോടിക്കഥകള്‍.
₹190₹152 -
(0)
ഐറിഷ് കഥകള്‍
ജൊനാതന്‍ സ്വിഫ്റ്റ്, മരിയ എഡ്ജ്വര്ത്ത് ലേഡി വൈല്‍ഡ്, സ്റ്റാന്‍ഡിഷ് ജയിംസ് ഒ’ഗ്രാഡി ലേഡി ഗ്രിഗറി, ഓസ്കാര്‍ വൈല്‍ഡ് ലെറ്റിഷ്യ മക്ലിന്റോക്, എലീനോര്‍ ഹല് ഡഗ്ളസ് ഹൈഡ്, പാട്രിക് പിയേഴ്സ് എന്നിവരുടെ മികച്ച കഥകള്‍.
₹140₹112 -
(0)By : എം സുരേഷ്ബാബു
കസ്തൂര്‍ബയുടെ ജീവിതകഥ
മഹാത്മാവിന്റെ ജീവിതപങ്കാളിയെന്ന് ജീവിതകഥകളിലും ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തപ്പെട്ട കസ്തൂര്‍ബയെ ഗാന്ധിയുടെ നിഴലില്‍നിന്നും മാറ്റിനിര്‍ത്തി ഒരു സ്ത്രീയെന്ന സ്വത്വത്തില്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം നടത്തുന്നത്.
₹190₹152 -
(0)
സത്യജിത്ത് റേ ജീവിതം സിനിമ രാഷ്ട്രീയം
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. സത്യജിത് റായുടെ ജന്മശതാബ്ദിയില്‍ ചിന്ത നല്കുന്ന സംഭാവനയാണ് ഈ ഗ്രന്ഥം.
₹240₹192 -
(0)By : ഡോ തോമസ് ഐസക്
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതെങ്ങനെ?
മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍ പരിഷ്കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്ക്കുന്നു എന്ന് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴിതുറക്കുന്ന ഓഹരി വില്പന കാട്ടിത്തരുന്നു. ഇത് എങ്ങനെ രാജ്യതാല്പര്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്നുവെന്ന് വസ്തുതകള്‍ നിരത്തി ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും ഒഴിവാക്കാനാവാത്ത ഗ്രന്ഥം.
₹170₹136 -
(0)By : അലന് വുഡ്സ്
കാള്‍ മാര്‍ക്സിന്റെ ആശയങ്ങള്‍
കാള്‍ മാര്‍ക്സിന്റെ ആശയങ്ങള്‍. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന് വുഡ്സിന്റെ ഈ രചന
₹120₹96 -
(0)By : വി എസ് അജിത്ത്
ഇണയില്ലാപ്പൊട്ടന്‍
ആണ്‍പെണ്‍ ബന്ധത്തില്‍ നാം ഒളിക്കാന്‍ ശ്രമിക്കുന്നതെന്താണോ, അവയെയെല്ലാം ആഴത്തിലുള്ള മനഃശാസ്ത്രധാരണയോടെ മറനീക്കി കാണിക്കുകയാണ് കഥാകൃത്ത്.
₹130₹104 -
(0)
മിഠായി മാന്ത്രികം
അതീവ രസകരമായ കഥകളിലൂടെ പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന കഥാസമാഹാരം.
₹160₹128 -
(0)By : ഡോ. ചേരാവള്ളി ശശി
മഴവില്ല് പൂക്കുമ്പോള്‍
പേരക്കൊമ്പത്താരേ നേരിയ നൂല്‍വല കെട്ടി? പ്രാണികളെ പിടികൂടാന്‍ ഏറിയ വിരുതുകള്‍ കാട്ടി…? കാണാക്കാട്ടിലൊളിച്ച കാട്ടാളന്നിവനാര്? കാലുകള്‍ എട്ടു പരത്തി പായുന്നോനിവനാര്…?” അറിവിന്റെ പുതുലോകങ്ങള്‍ തുറന്നുതരുന്ന കവിതകളുടെ സമാഹാരമാണ് മഴവില്ല് പൂക്കുമ്പോള്‍. കുട്ടികളെ രസകരമായി പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് ഉപകാരപ്രദമായ കൃതി.
₹110₹88 -
(0)By : ആര്യ ജിനദേവന്
നിയോലിബറലിസത്തിന്റെ 30 വര്‍ഷങ്ങള്‍
നിയോലിബറലിസത്തിന്റെ നാളുകളെക്കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പുകള്‍ ഏറെ പ്രസക്തമാണിന്ന്. വിവിധ രാജ്യങ്ങളില്‍ ഇതു സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. മാധ്യമ ഭീമന്മാര് സൃഷ്ടിച്ച ആഖ്യാനങ്ങളില്‍നിന്ന് ജനങ്ങളെ മുക്തരാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചെറിയ പരിശ്രമമാണ് ഈ സമാഹാരം.
₹190₹152 -
(0)By : ആനയടി പ്രസാദ്
കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തിനൊരാമുഖം
കിലുക്കാംപെട്ടിയും പൂത്തുമ്പികളും-കലാപഠനത്തിനൊരാമുഖം എന്ന ഈ ഗ്രന്ഥം കലാപഠനത്തെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിദ്യാഭ്യാസ കലാസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
₹170₹136 -
(0)By : ജോസി ജോസഫ്
ബ്ലൂ വെയ്ല്
വ്യത്യസ്തങ്ങളായ 10 കഥകളുടെ സമാഹാരമാണ് ജോസി ജോസഫിന്റെ ബ്ലൂ വെയ്ല്. നൂതനമായ ഒരു അവതരണ ശൈലിയാല്‍ സമ്പന്നമായ കഥകള്‍. തീക്ഷ്ണമായ ഭാഷയുടെ സൗന്ദര്യത്തെ പ്രകാശിപ്പിക്കുന്ന മികച്ച കഥകളുടെ സമാഹാരം.
₹100₹80 -
(0)By : ഡോ. എ സുഹൃത്കുമാര്‍
അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും
ഇന്ത്യയിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും അതിന്റെ നാള്‍വഴികളും പ്രായോഗിക സാദ്ധ്യതകളും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. കേരളവും ഇടതുപക്ഷവും ക്രിയാത്മകമായി അധികാരവികേന്ദ്രീകരണത്തെ പ്രവര്‍ത്തി പഥത്തിലെത്തിച്ചതിന്റെ വസ്തുനിഷ്ഠ പരിശോധനയും വിലയിരുത്തലും.
₹140₹112 -
(0)
പെണ്ണുങ്ങള്
പുരുഷാധിപത്യ ചിന്തയുടെ മൂശകളില്‍ വാര്‍ത്തെടുത്ത സ്ത്രീ സങ്കല്പങ്ങളെ തീവ്രമായി ചോദ്യം ചെയ്യുന്ന നോവല്‍. യാഥാസ്ഥിതിക ആഖ്യാനങ്ങള്‍ മനസ്സുകളില്‍ കോറിയിട്ട രൂപങ്ങളും സങ്കല്പങ്ങളും തിരുത്തിയെഴുതുന്ന കൃതി. ഇനിയും വേണ്ടത്ര ഗൗരവത്തില്‍ പ്രശ്നവല്ക്കരിക്കപ്പെടാത്ത കുടുംബവും കുടുംബ ബന്ധങ്ങളും ആഴത്തില്‍ വിലയിരുത്തപ്പെടുന്നു. മുഖ്യധാരാ ലൈംഗിക കര്‍ത്തൃത്വങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരുടെ ജീവിതവും തന്റെ സവിശേഷമായ ആഖ്യാന പാടവത്തിലൂടെ സുഹറ ഇവിടെ വരച്ചുകാട്ടുന്നു.
₹340₹272 -
(0)By : പ്രൊഫ. കെ ജയരാജന്
ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം
ബൈബിള്‍ ദര്‍ശനം ദസ്തയേവ്സ്കിയുടെ കൃതികളുടെ അന്തര്‍ദ്ധാരയാണ്. ക്രൈസ്തവ ദര്‍ശനത്തില്‍ അന്തര്‍ല്ലീനമായ പാപബോധവും സ്ത്രീജീവിതസമസ്യകളും ആത്മപീഡയുമെല്ലാം സവിശേഷമായി ദസ്തയേവ്സ്കിയുടെ കൃതികളില്‍ നിലകൊള്ളുന്നു. ദസ്തയേവ്സ്കി എന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ രചനകളെയും ബൈബിള്‍ വെളിച്ചത്തില്‍ പഠനവിധേയമാക്കുകയാണ് ഈ പുസ്തകത്തില്‍ പ്രൊഫ. കെ ജയരാജന്.
₹160₹128 -
(0)By : കെ എൻ പണിക്കർ
മതം സ്വത്വം ദേശീയത
മത സ്വത്വബോധം രാഷ്ട്രീയ ശക്തിയായി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഈ സമാഹാരം തീര്‍ച്ചയായും വലിയൊരു മുതല്‍ക്കൂട്ടാകും.
₹220₹176 -
(0)By : ദയാല്‍ പലേരി
ആശയസമരങ്ങളുടെ ലോകം
നിതീഷ് നാരായണന് ദയാല്‍ പലേരി ഫെര്ണാന്റോ ഗൊണ്‍സാലസ്, എന്‍ റാം, മുഹമ്മദ് യൂസഫ് തരിഗാമി, പ്രഭാത് പട്നായ്ക്, വിജയ് പ്രഷാദ്, ലെയ്മ മാര്‍ട്ടിനസ് ഫ്രൈരെ, റാം പുനിയാനി, ചമന്‍ ലാല്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങള്‍
₹160₹128 -
(0)By : ജി വിജയകുമാർ
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ 100 വര്‍ഷങ്ങള്‍
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രം സംബന്ധിച്ച പഠനങ്ങൾ
₹120₹96 -
(0)
കോടിയേരിഎന്ന രാഷ്ട്രീയ മനുഷ്യന്
കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ് കോടിയേരി ബാലകൃഷ്ണനെയും നാം അടയാളപ്പെടുത്താന്‍. കേരളീയ രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ ജീവിത പരിസരങ്ങളെയും അത് രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും ലളിതമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
₹220₹176 -
(0)By : ഡോ. പി ആര് ജയശീലന്‍
സി വി ശ്രീരാമന്‍കഥകള്‍
അനന്തമായ യാത്രകളും ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും ശ്രീരാമന്റെ കഥാതന്തുക്കളെ ബലപ്പെടുത്തുന്നു. മലയാളി ഒരിക്കലും മറക്കാത്ത കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
₹430₹344 -
(0)By : വി വിജയകുമാർ
ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം
തത്ത്വചിന്തയുടെ കണ്ണിലൂടെ ശാസ്ത്രീയതയുടെ മാനദണ്ഡങ്ങളെ പരിശോധിക്കുന്ന ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം. ഈ വിഷയത്തില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ പുസ്തകം.
₹300₹240 -
(0)By : സാബു ജോസ്
പകിട കളിക്കുന്ന ദൈവം
ഊര്‍ജ്ജതന്ത്രത്തിന്റെയും ഗണിതത്തിന്റെയും സൂത്രവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമാണ് ഈ പുസ്തകം. ഒരു വിജ്ഞാനസമൂഹമായി മാറാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തില്‍ ഏതൊരു സത്യാന്വേഷിയും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
₹330₹264 -
(0)By : സി രാധാകൃഷ്ണൻ
കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
രചനാതന്ത്രങ്ങളിലും ആഖ്യാനങ്ങളിലും മുന്‍പേ പറന്ന പക്ഷിയാണ് മലയാളസാഹിത്യത്തിന്റെ പരിണാമവഴികളില്‍ അടയാളപ്പെടുത്തപ്പെട്ട ഈ എഴുത്തുകാരന്റെ വളരെ വ്യത്യസ്തമായ ഒരു സമാഹാരമാണ് ഈ പുസ്തകം. സി രാധാകൃഷ്ണന്റെ മൗലിക നിരീക്ഷണങ്ങള്‍ വ്യത്യസ്ത ആഖ്യാനങ്ങളായി – കഥയായും കവിതയായും കുറിപ്പുകളായും – ഇവിടെ ഒരു പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.
₹170₹136 -
(0)By : ജേക്കബ് ഏബ്രഹാം
കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങള്‍
കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്കാരം ലഭിച്ച ചെറുകഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹210₹168 -
(0)By : മഞ്ജുളമാല എം വി
ജെ. കെ .റൗളിങ്
ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ജൊവാൻ ലോകമാദരിക്കുന്ന ജെ.കെ.റൗളിങ്ങായി മാറിയ കഥ
₹160₹128 -
(0)By : ഡോ ജോൺസൻ കെ ഐസക്
സഖാവിൻ്റെ മകൻ
ഒരു കുടിയേറ്റ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ച ഒരു സഖാവിന്റെ കഥ മകന്റെ വാക്കുകളിലൂടെ
₹200₹160 -
(0)
ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്നും
അമൂല്യങ്ങളായ അനുഭവസമ്പത്തിന്റെ ഉൾക്കാമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാർ, ഒരു സോഷ്യലിസ്റ്റു വ്യവസ്ഥിതി കെട്ടിപ്പടുക്കാനായി നിരപരാധികൾ പോലും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ നീറുന്ന കഥകൾക്ക് ഈ നോവൽ സാക്ഷ്യം വഹിക്കും. ഫ്രഞ്ചിൽനിന്ന് നേരിട്ടുള്ള വിവർത്തനം
₹170₹136 -
(0)By : വി എച് ദിരാർ
നഞ്ചമ്മ എന്ന പാട്ടമ്മ
ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്റെ ആട്ടമാണ് പാട്ട്. കാടും കാറ്റും കാട്ടാറും കുന്നിന്‍നിരകളും അവര്‍ക്ക് മഹാഗുരുക്കന്മാര്, ഊരുജീവിതം വിദ്യാലയങ്ങളും. കാലം ഹരിച്ചുകൊണ്ടിരിക്കുന്ന ഒരു പരമ്പര്യത്തിന്റെ ഊര്‍ജ്ജവും ഉന്മേഷവുമാണ് നഞ്ചമ്മയിലൂടെ പ്രകാശിക്കുന്നത്. അവരുടെ പാട്ടും ആട്ടവും കളങ്കമറ്റ ചിരിയും വേരുപിടിച്ച ആ മണ്ണിന്റെ ഉള്ളറിയാനുള്ള ഒരു വെമ്പലുണ്ട്. നഞ്ചമ്മ ഒരു പ്രചോദനമാണ്. ആദിവാസികള്‍ക്ക് മാത്രമല്ല, ലോകത്തിനും.
₹140₹112 -
(0)By : സുധ തെക്കേമഠം
സ്വോഡ് ഹണ്ടർ 0.1
ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ ഒരു നോവൽ. വായനക്കാരനെയും പങ്കാളിയാക്കുന്ന ഒരു മൊബൈൽ ഗെയിമിലൂടെ കഥ മുന്നേറുന്നു. അവസാന പുറം വരെ ഉദ്വേഗം നിലനിർത്തുന്ന അവതരണം. വിസ്മയ തലങ്ങളിലൂടെ ഒരു വായനാ സഞ്ചാരം.
₹190₹152 -
(0)By : കെ എസ് അജിത്കുമാർ
നയോബി
നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും പോകുന്ന ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് ഈ എഴുത്തുകാരനും ഇതിലെ കഥകളും.
₹100₹80 -
(0)By : രാജന് തുവ്വാര
അഗതാ ക്രിസ്റ്റി അപസർപ്പകത്തിൻ്റെ മാലാഖ
സിരകളില്‍ ഉദ്വേഗം പതയുന്ന എത്രയോ കറുത്ത മുഹൂര്‍ത്തങ്ങള്‍ക്ക് വായനക്കാരെ അഗത ‘വിറ്റ്നസ്’ ആക്കി. മിസ്റ്ററിയുടെ ഈ മഹാറാണി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ ആള്‍പ്പൊക്കത്തിലേക്ക് അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു. ഈ കൃതി, ഒരു അന്വേഷകന്റെ സൂക്ഷ്മതയോടെ പിന്തുടരുന്നത്, അഗത ക്രിസ്റ്റിയുടെ സംഭവബഹുലമായ വ്യക്തിജീവിതവും വിശ്രമരഹിതമായ എഴുത്തുജീവിതവുമാണ്; അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.
₹200₹160 -
(0)By : നകുൽ വി ജി
നോവൽ മാഫിയ
ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്ക്’ രചനാലോകമാണിത്.
₹120₹96 -
(0)By : ഡോ പി വി ഔസേപ്പ്
വാസ്തു ശാസ്ത്രത്തിലെ വിശിഷ്ടമായ അളവുകൾ കണ്ടുപിടിക്കുന്ന വിധവും പ്രയോഗവും
ശ്രേഷ്ഠവും ശ്രേയസ്കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.
₹100₹80 -
(0)
ലോകപ്രശസ്ത മിസ്റ്ററി കഥകൾ
നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന
വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം₹250₹200 -
(0)By : എ കെ കര്ണന്
ശ്രീരാമകൃഷ്ണ വചനാമൃതകഥകൾ
ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി.ശ്രീരാമകൃഷ്ണദേവന് ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണസൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍
₹60₹48 -
(0)By : എം എന്‍ കാരശ്ശേരി
ഉമ്മ
ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്ന ആര്‍ക്കും ഈ ചെറുഗ്രന്ഥം ആവശ്യമുണ്ട്. മൂല്യനിഷ്ഠയുടെ വെയിലും നര്‍മ്മത്തിന്റെ നിലാവും സ്നേഹത്തിന്റെ പശിമയും വ്യസനത്തിന്റെ നനവും സവിശേഷമായ ഏതോ രസപാകത്തില്‍ പടര്‍ന്നുകിടക്കുന്ന ഉമ്മ നിങ്ങള്‍ എളുപ്പം വായിച്ചുതീര്‍ക്കും. പക്ഷേ, അത്രയെളുപ്പം മറന്നുപോവുകയില്ല.
₹200₹160 -
(0)By : എ . കെ കർണൻ
കുണ്ഡലിനി തത്ത്വവും ലളിതാസഹസ്ര നാമസാരവും
അജ്ഞാനാന്ധകാരമകറ്റുന്ന ദീപമായവളെ സ്തുതിക്കുന്ന ഈ പുസ്തകം, ശാശ്വതാനന്ദത്തിന്റെ, നിത്യാനുഭൂതിയുടെ ഒരു ഉറവിടത്തെക്കൂടി സ്പര്‍ശിക്കുന്നു – കുണ്ഡലനീവൈശിഷ്ട്യം വെളിവാക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങള്‍ കടന്ന് സഹസ്രാരപത്മത്തിലെ ശിവ – ശക്തിസംയോഗത്താല്‍ കുണ്ഡലിനീശക്തി സാധകനു സാധ്യമാക്കുന്ന ബ്രഹ്മാനുഭവം – അമൃതാനുഭവം – ഇതില്‍ വിശദീകരിക്കപ്പെടുന്നു, ലളിതമധുരമായി.
₹70₹56 -
(0)
അപ്പൻ വളർത്തിയ മകൾ
കരുത്തിന്റെ മൂശയില്‍ ഒരു പെണ്ണിനെ – അവളിലെ മകളെ, ഭാര്യയെ, അമ്മയെ, അമ്മായിയമ്മയെ, അമ്മൂമ്മയെ – രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകം.
₹110₹88 -
-
(0)By : എന്‍ ശശിധരന്
നെയ്ത്തുകാരൻ
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നാള്‍വഴികളേയും അത് ഉയര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികബോധത്തേയും വിസ്മരിച്ചുപോകുന്നവരെ വിചാരണചെയ്യുമ്പോള്തന്നെ ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഹൈന്ദവവര്ഗീയതയ്ക്കുനേരെ ഒരു പ്രതിശബ്ദം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിന്റെ അനിവാര്യതയെപ്പറ്റിയും ഓര്‍മപ്പെടുത്തുന്ന പുസ്തകമാണിത്.
– അവതാരികയില്‍ സന്തോഷ് ഏച്ചിക്കാനം₹100₹80 -
(0)By : ടി കെ ശങ്കരനാരായണന്
അഗ്രഹാര കഥകൾ
തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം
₹280₹224 -
(0)By : ടി .കെ സന്തോഷ്കുമാർ
പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ
ടെലിവിഷൻ എന്ന ജനപ്രിയ മാധ്യമം ഉത്പാദി പ്പിക്കുന്ന അർത്ഥലോകങ്ങളെ ഈ പുസ്തക ത്തിൽ വിശകലനം ചെയ്യുന്നു. അക്കാദമിക് ജനപ്രിയവായനയ്ക്ക് ഒരുപോലെ സ്വീകാര്യ മായ റഫറൻസ് മൂല്യമുള്ള രചന₹180₹144 -
(0)By : വിക്ടര്‍ ഹ്യൂഗോ
ജീൻവാൽജീൻ
‘കള്ളന്മാരായല്ല ആരും ജനിക്കുന്നത്. നീതിയി ല്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവുമാണ് കൊള്ളക്കാരെയും മോഷ്ടാക്കളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 1862-ൽ പാവങ്ങൾ പ്രസിദ്ധീ കൃതമായശേഷം ലോകത്തുണ്ടായ സാമൂഹിക ചലനങ്ങളുടെ ശക്തമായ അലകൾ ഇന്നും ഈ വാക്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായിമാറിയ പാവങ്ങളിലെ ജീൻവാൽജീൻ ( ഴാങ് വാൽ ഴാങ്) എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി. പുനരാഖ്യാനം കെ. തായാട്ട്
₹280₹224 -
(0)By : മനു ജോസഫ്
മിസ്സ് ലൈല
ഹിന്ദുദേശീയവാദികൾ ദാമോദർഭായിയുടെ നേതൃത്വത്തിൻ ഉജ്വലവിജയം നേടിയ അതേദിവസം മുംബൈയിലെ എൺപതുവർഷം പഴക്കമുള്ള ഒരു കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപെടുത്താനുള്ള ചുമതല ലഭിച്ചത് അഖില എന്ന വൈദ്യവിദ്യാർത്ഥിക്കായിരുന്നു. രണ്ടുപേർ മാരകമായ സ്ഫോടകവസ്തുക്കളുമായി ഭീകരാക്രമണത്തിന് പുറപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് അർദ്ധബോധാവസ്ഥയിൽ അയാൾ അഖിലയോട് പങ്കുവെച്ചത്. സമകാലിക ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെ കറുത്തഹാസ്യത്തിൽപ്പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് മനു ജോസഫ്.
₹199₹159 -
(0)By : ശ്രീനാരായണഗുരു
അനുകമ്പാദശകം
ശ്രീനാരായണഗുരുവിൻ്റെ അനുകമ്പാദശകത്തിന് സ്വാമി ചിതാനന്ദപുരി തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനം
₹170₹136
-
സത്യജിത്ത് റേ ജീവിതം സിനിമ രാഷ്ട്രീയം
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. സത്യജിത് റായുടെ ജന്മശതാബ്ദിയില്‍ ചിന്ത നല്കുന്ന സംഭാവനയാണ് ഈ ഗ്രന്ഥം.
₹240₹192 -
പെണ്ണുങ്ങള്
പുരുഷാധിപത്യ ചിന്തയുടെ മൂശകളില്‍ വാര്‍ത്തെടുത്ത സ്ത്രീ സങ്കല്പങ്ങളെ തീവ്രമായി ചോദ്യം ചെയ്യുന്ന നോവല്‍. യാഥാസ്ഥിതിക ആഖ്യാനങ്ങള്‍ മനസ്സുകളില്‍ കോറിയിട്ട രൂപങ്ങളും സങ്കല്പങ്ങളും തിരുത്തിയെഴുതുന്ന കൃതി. ഇനിയും വേണ്ടത്ര ഗൗരവത്തില്‍ പ്രശ്നവല്ക്കരിക്കപ്പെടാത്ത കുടുംബവും കുടുംബ ബന്ധങ്ങളും ആഴത്തില്‍ വിലയിരുത്തപ്പെടുന്നു. മുഖ്യധാരാ ലൈംഗിക കര്‍ത്തൃത്വങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരുടെ ജീവിതവും തന്റെ സവിശേഷമായ ആഖ്യാന പാടവത്തിലൂടെ സുഹറ ഇവിടെ വരച്ചുകാട്ടുന്നു.
₹340₹272 -
കോടിയേരിഎന്ന രാഷ്ട്രീയ മനുഷ്യന്
കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ് കോടിയേരി ബാലകൃഷ്ണനെയും നാം അടയാളപ്പെടുത്താന്‍. കേരളീയ രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ ജീവിത പരിസരങ്ങളെയും അത് രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും ലളിതമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
₹220₹176