• 20% OFF
  (0)

  ഗീതകങ്ങൾ

  sonnets എന്ന കൃതിയുടെ പരിഭാഷ

  290 232
 • 20% OFF
  (0)

  രാമായണ പ്രസാദം

  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ രാമായണ പാരായണാനുഭവങ്ങള്‍.

  140 112
 • 20% OFF
  (0)

  എം.ടി. മാതൃഭൂമിക്കാലം

  മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പത്രാധിപർ എന്ന നിലയിൽ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം .മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളർച്ചക്ക് ഒപ്പം നിൽക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരെ ഈ പുസ്തകത്തിൽ അടുത്തറിയാം .ഒപ്പം 90 വര്ഷം പിന്നിടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ചരിത്രത്തിലേക്കും മലയാള സാഹിത്യം കടന്നുവന്ന പലകാലങ്ങളിലേക്കുമുള്ള വിസ്മയസഞ്ചാരവും.

  350 280
 • 20% OFF
  (0)

  രംഗം

  കഥകളിയുടെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ സിനിമയുടെ തിരക്കഥ .മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി.വാസുദേവൻ നായരുടെ വ്യതസ്തമായ തിരക്കഥ ആദ്യമായി പുസ്തകരൂപത്തിൽ

  200 160
 • 20% OFF
  (0)

  താന്ത്രിക് വജ്ര സ്വപ്നചുരുളുകൾ

  തികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്‍റെ സ്വഭാവമാണുള്ളത്.
  ആദ്യരചനയില്‍ത്തന്നെ കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ കൈമുദ്ര പതിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.

  220 176
 • 20% OFF
  (0)

  നമ്മുടെ യാഥാർഥ്യങ്ങൾ ഒരു അമേരിക്കൻ സഞ്ചാരം

  അമേരിക്കയുടെ ഏറ്റവും പ്രചോദിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളുടെ ജീവിതവും രാഷ്ട്രീയ നിരീക്ഷണങ്ങളും തുന്നിച്ചേർത്ത പുസ്തകം.

  495 396
 • 20% OFF
  Out Of Stock
 • 20% OFF
  Out Of Stock
  (0)

  ലേഡീസ് ഹോസ്റ്റലിലെ ആത്മഹത്യകൾ

  നല്ല ത്രില്ലർ കഥകളുടെ അഭാവം കൊണ്ട് വരണ്ടു പോകുന്ന കാലത്താണ് ഋതുപർണ്ണയുടെ രംഗപ്രവേശം എന്നത് തികച്ചും ആശ്വാസകരമാണ്.അപസർപ്പക കഥകളിൽ പെൺസാന്നിധ്യം പൊതുവെ വളരെ കുറവാണ്.ഈ ഇരുപത്തിയൊന്നാം നൂറ്റണ്ടിൻ്റെ അപസർപ്പക കഥകളുടെ റാണിയായി അടയാളപ്പെടാൻ ഋതുപർണ്ണയ്ക്ക് കഴിയും എന്നത് ഉറപ്പാണ്.അതിനായി സാധിക്കട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനകൾ – ബഹിയ

  300 240
 • 20% OFF
  Out Of Stock
  (0)

  മാതംഗി

  രണ്ടര വര്ഷമെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാലയളവാണ്.അവളിൽ നിന്നും മോചനമില്ലാത്ത അവളായി ജീവിച്ച വലിയൊരു കാലയളവ്.എന്നെ ഉറങ്ങാൻ വിടാതെ,ഉണ്ണാൻ വിടാതെ മറ്റൊരാളിലേക്കെൻ്റെ ചിന്തകൾ പകരാതെ എന്നെ തടവിലിട്ട നീണ്ട കാലയളവ്.അവളിൽ നിന്നുള്ള പൂർണ്ണവിരാമം കൂടിയാണീ നോവൽ.

  220 176
 • 20% OFF
  (0)

  വിഷ മുള്ളുകൾ

  മെഴുവേലി ബാബുജിയുടെ തൂലികയിൽ വിരിഞ്ഞ ഏറ്റവും പുതിയ ക്രൈം ത്രില്ലർ

  250 200
 • 20% OFF
  (0)

  പ്രതി

  അധോലോക നായകന്‍ അലക്സാണ്ടറുടെ ശവശരീരം കടല്‍ത്തീരത്ത് .. പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ആ കൊടും കുറ്റവാളിയുടെ അന്ത്യം ഭരണകൂടത്തെ ആകമാനം ഞെട്ടിച്ചു.കാരണം അലക്‌സാണ്ടറുടെ അന്ത്യത്തിന് കാരണമായി ലക്ഷമണ എന്ന ബോംബെക്കാരൻ ആയിരുന്നു.സി ഐ മാർട്ടിൻ ഒരു നിഴലുപോലെ ലക്ഷ്മണയ്ക്കു പിന്നാലെ നീങ്ങിയെങ്കിലും കൊലപാതക പരമ്പര തുടർന്നുകൊണ്ടിരുന്നു.ലക്ഷമണയുടെ സുഹൃത്ത് മഹാരാജ റെഡ്യാരുടെ കേരളത്തിലേക്കുള്ള വരവ് പോലീസിനെ തീർത്തും വിഷമ ഘട്ടത്തിലാക്കി.തുടർന്ന് നടന്ന അപ്രതീക്ഷിത സംഭവങ്ങൾ സമൂഹത്തെ ഒന്നടങ്കം ഭയപ്പെടുത്തുന്നതായിരുന്നു.മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ

  250 200
 • 20% OFF
  (0)

  യോഗി പറഞ്ഞ കഥ

  വർത്തമാനകാല മലയാള നോവലുകളുടെ ഹരിതതടത്തിൽ തലയുയർത്തി നിൽക്കുന്ന നിറയെപ്പൂത്ത ദേവദാരുവാണ് യോഗി പറഞ്ഞ കഥ.അനന്യമാണ്‌ ഇത് നൽകുന്ന വായനാനുഭവം.അപൂർവമാണ് ഇതിൻ്റെ ഘടനാശിൽപ്പം.അവാച്യമാണ് ഇത് മനസ്സിലവശേഷിപ്പിക്കുന്ന പ്രശാന്തതയുടെ ആർദ്രഭാവം.

  150 120
 • 20% OFF
  (0)

  മഹാകവി ടാഗോർ

  നോബൽ സമ്മാനിതനായ ഈ ഗീതാഞ്ജലികർത്താവിനെ വരുംതലമുറയ്ക്ക് പരിചയപെടുത്താനുതകുന്ന ഉദ്യമമാണ് കെ ജയകുമാർ രചിച്ചിരിക്കുന്ന മഹാകവി ടാഗോർ

  120 96
 • 20% OFF
  (0)

  ഒരു കവിയുടെ ഡയറി

  വിഷയ സ്വീകരണത്തിലും പ്രതിപാദന രീതിയിലും ഏറെ നിറവാർന്ന രചനാസൗഭഗം പുലർത്തുന്ന ജീവിതചിന്തകളാണ് ഒരു കവിയുടെ ഡയറി.മനുഷ്യസ്നേഹിയായ വയലാർ സ്വന്തം മനസ്സിൽ ഉരുക്കിയെടുത്ത ആശയങ്ങളെ ഏറെ ലളിതമായി വായനക്കാർക്ക് മുന്നിൽ വരച്ചുകാട്ടുകയാണ്.ജനകീയപ്രശ്നങ്ങൾ രചനാ വിഷയമാകുമ്പോൾ മൂല്യങ്ങളെ വിലയിരുത്തുന്നതിനൊപ്പം വിശ്വാസങ്ങളെയും പ്രമാണങ്ങളെയും വിമർശിക്കുവാനുള്ള കഴിവ് ദർശിക്കാവുന്നതാണ്.

  80 64
 • 20% OFF
  (0)

  ഇന്ദ്രധനുസ്സിൻ തീരത്ത്

  കാല്പനിക ഭാവനയുടെ വശ്യതയാൽ മളയാളിയെ കീഴടക്കിയ കവിയാണ് വയലാർ. വയലാറിന്റെ കാവ്യജീവിതം ഇന്നും വറ്റാത്ത ലാവണ്യാനുഭവം തന്നെ. സ്‌നേഹത്തിന്റെ നൻമയുടെ വിപ്ലവാവേശത്തിന്റെ തീവ്രത മുഴുവൻ ആവാഹിച്ച വയലാർ എന്ന മനുഷ്യന്റെ ജീവിതത്തിലെ കാണാക്കാഴ്ചകൾ ജീവിതസഖിയായ ഭാരതി തമ്പുരാട്ടി നമുക്കായി പറയുകയാണ്. സൗമ്യതയോടെ ആർദ്രതയോടെ…

  120 96
 • 20% OFF
  (0)

  വയലാറിൻ്റെ ചെറുകഥകൾ

  കാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ് വയലാറിൻ്റെ ചെറുകഥകൾ.ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളിൽ സംഭവിച്ച പ്രക്ഷുബ്ധമായ പരിവർത്തനങ്ങളുടെ ജീവത്തുടിപ്പുകൾ ഈ കഥകളിൽ മറഞ്ഞിരിക്കുന്നു.

  140 112
 • 20% OFF
  (0)

  ചട്ടമ്പി സ്വാമികൾ

  മഹാമനീഷിയും വിദ്യാധിരാജനുമായ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലൂടെ പ്രശസ്ത പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽകുമാർ നടത്തുന്ന അക്ഷര തീർത്ഥാടനം.

  160 128
 • 20% OFF
  (0)

  കുട്ടികളുടെ ഉപനിഷത്ത്

  കുട്ടികളുടെ ഉപനിഷത്ത് എന്ന ഈ കൃതിയിൽ ഉപനിഷത്തുകളുടെ ഗൗരവവും പ്രാധാന്യവും നിലനിർത്തികൊണ്ടു തന്നെ അവയെ ഏതൊരു സാധാരണക്കാരൻ്റെയും മനസ്സിനുള്ളിലേക്ക് കടന്നിറങ്ങുന്ന വിധത്തിൽ അഡ്വ സുരേഷ് കുമാർ വിവരിക്കുകയും വിശകലനം നടത്തുകയും ചെയുന്നു.വിഷയം എത്ര തന്നെ ഗഹനമാണെന്നിരുന്നാലും അവ കുട്ടികളുടെ പോലും മനസിലേക്ക് വേഗം കടന്നുചെല്ലുന്ന വിധത്തിലാണ് വിശദീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

  140 112
 • 20% OFF
  (0)

  കേദാർ ഗൗള

  പുഴ വീണ്ടും വീണ്ടും ഓരോ നിമിഷവും പുതുക്കപ്പെടുന്നു എന്ന് പറയുന്നതുപോലെ,ഓരോ ദുർഘടപാതയും ഓരോ സഞ്ചാരിയെയയും സംബന്ധിച് പുതിയതാണ്.അത് അയാളുടെ കാൽചുവടിന് ഏല്പിക്കുന്ന ഉന്മാദം വ്യക്തിപരമാണ്.അതിൻ്റെ രേഖപ്പെടുത്തൽ അങ്ങനെ സര്ഗാത്മകമാകുന്നു.ആ യുക്തിബദ്ധമായ സർഗാത്മകത കെ ആർ അജയൻ്റെ യാത്രാ പുസ്തകങ്ങളിൽ കണ്ടുപിടിക്കുന്നു.

  180 144
 • 20% OFF
  (0)

  പട്ടും പരിവട്ടവും

  തിരുവിതാംകൂർ രാജപത്നിമാരുടെ ഇതിഹാസം. അവർ പാലിക്കേണ്ടിവരുന്ന ആചാരങ്ങൾ, നിയമങ്ങൾ നിയന്ത്രണങ്ങൾ…

  170 136
 • 20% OFF
  (0)

  ഒടുവിൽ അവർ നമ്മളെയും തേടി വന്നു

  വര്‍ത്തമാനകാല സാമൂഹ്യ പരിസരത്തെ സമഗ്രതയില്‍ അഭീമുഖികരിക്കുന്ന ലേഖനങ്ങളൂടെ സമാഹാരമാണ് ഈ പുസ്തകം.

  150 120
 • 20% OFF
  (0)

  ശുഭ്ര പതാകയിലെ രക്ത നക്ഷത്രങ്ങൾ

  കേരളത്തിലെ ഇന്നോളമുള്ള ഡി വൈ എഫ് ഐ രക്തസാക്ഷികളെ കുറിച്ചുള്ള പുസ്തകം

  250 200
 • 20% OFF
  (0)

  രംഗനായികയുടെ കൊട്ടാരം

  പുരുഷമേൽക്കോയ്മയുടെ കഥാ ചരിത്രത്തെ അട്ടിമറിക്കുകയാണ് പുരുഷനാന്തര സമൂഹത്തിനെ സ്ത്രീയുടെ ഓർമ്മപ്പെടുത്തലുകളെ രേഖപ്പെടുത്തുന്ന ഈ കഥകൾ.കാലുഷ്യമില്ലാത്ത ഈ കഥ പുസ്തകം ജീവിതത്തെ ജീവിതത്തോട് ചേർത്ത് പിടിക്കുന്നു

  90 72
 • 20% OFF
  (0)

  ബ്ലാക്ക് റോബോട്ട്

  ബ്ലാക്ക് റോബോട്ടിനെ കണ്ടെത്തി അവനെ തുറുങ്കിലടയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഇൻസ്‌പെക്ടർ ദേവാനത്തിൻ്റെ കൊലപാതകം സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു.എന്നാൽ ദേവനാഥിൻ്റെ കൊലപാതകവും ബ്ലാക്ക് റോബോട്ടിൻ്റെ പ്രവർത്തനങ്ങളും കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട രജനീഷ്‌നാഥ് തന്ത്രപൂർവം കരുക്കൾ നീക്കി.

  220 176
 • 20% OFF
  (0)

  പ്രണയ സരോവരം

  ജോയ്‌സിയുടെ ഭാവഗീതം പോലുള്ള നോവൽ പ്രണയസരോവരം.

  490 392
 • 20% OFF
  (0)

  മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

  അബ്ദുറഹ്മാന്‍
  സാബിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ മകന്‍ എം. റഷീദ്‌ രചിച്ച ഈ കൃതി,
  അദ്ദേഹത്തിന്റെ ഏറ്റവും ആധികാരികമായ ജീവചരിത്രമാണ്‌.

   

  170 136
 • 20% OFF
  (0)

  ഒന്ന് മുതൽ പൂജ്യം വരെ

  മലയാള സിനിമാ ചരിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമായിത്തീർന്നചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരുസാഹിത്യസൃഷ്ടിയിൽ നിന്ന് എങ്ങനെ ഒരു തിരക്കഥ രൂപപ്പെടുന്നു എന്ന് കുറിപ്പുകൾ സഹിതം പ്രതിപാദിക്കുന്ന രചനാശൈലി. സിനിമാ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്ന തിരക്കഥ.

  260 208
 • 20% OFF
  (0)

  വയനാട്ട് കുലവൻ

  പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്‌മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയിൽപെട്ട തന്റെ മക്കളെ വീണ്ടെടുക്കാൻകഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ സഹായിക്കാൻ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ.അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടിൽ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തിൽ ഈശ്വരനിയോഗംപോലെനടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.

  260 208
 • 20% OFF
  (0)

  അംബാലികയുടെ ആത്മാവ്

  ഒടിയന്മാരുടെയും മന്ത്രവാദികളുടെയും സഹായത്തോടെ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ വിഘ്‌നങ്ങൾ തീർക്കുവാൻ ഗർഭിണിയായ ഒരു നമ്പൂതിരിസ്ത്രീയെ ബലി കൊടുക്കാനുള്ള ശ്രമങ്ങളും അതിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ഒരു നിധികുംഭത്തിനു വേണ്ടിയുള്ള സ്പർദ്ധകളുമാണ് ഈ നോവലിനെ മാസ്മരികമായ വായനാനുഭവമാക്കി മാറ്റുന്നത്.

  140 112
 • 20% OFF
  (0)

  കാടിറക്കം

  കാടിന്റെയും കാട്ടിൽ ജീവിക്കുന്ന നിഷ്‌കളങ്ക മനുഷ്യരുടെയും ഉള്ളിലൂടെ സഞ്ചരിക്കാവുന്ന നോവൽ. ഔദ്യോഗികജീവിതത്തിലൂടെ കാടിന്റെ അകമറിയുന്ന എഴുത്തുകാരന്റെ ആദ്യരചന.

  490 392
 • 20% OFF
  (0)

  പാരഡൈം ഷിഫ്റ്റ്

  ലളിതവായന ഇഷ്ടപ്പെടുന്ന,അത്യാവശ്യം സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ പുസ്തകത്തിലെ എല്ലാ കഥകളും നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

  180 144
 • 20% OFF
  (0)

  പൊന്നിയിൻ സെൽവൻ

  തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ

  1,199 959